ന്യൂദല്‍ഹി : ഫെലോഷിപ്പിന്റെ മറവിലുള്ള പെയ്ഡ് ന്യൂസ് പദ്ധതിയുടെ ഭാഗമായതായി സമ്മതിച്ച് മാധ്യമ പ്രവര്ത്തകന് റെജിമോന് കുട്ടപ്പന്.കേരളം, കശ്മീര്‍, യു പി, മഹാരാഷ്ട്ര, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പെയ്ഡ് ന്യൂസ് പദ്ധതി. 2021 ല്‍ നാഷനല്‍ ഫൗണ്ടേഷന് ഫോര്‍ ഇന്ത്യയുടെ ഫെലോഷിപ്പ് വാങ്ങിയിരുന്നുവെന്നും ‘കോവിഡ് കാരണം ഗള്‍ഫില്‍ നിന്നും മടങ്ങി വന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ കിട്ടുന്നില്ല’ എന്നതിനെ കുറിച്ച് എഴുതാനാണ് പണം വാങ്ങിയതെന്നും റജിമോന്‍ ഫേസ് ബുക്കില്‍ എഴുതി.
ഭാരത് രത്ന കൊടുത്ത് രാജ്യം ആദരിച്ച സി സുബ്രമണ്യന്‍ എന്ന മുന്‍ കേന്ദ്രമന്ത്രിയും ഹരിത വിപ്ലവ പിതാവായ എം എസ് സ്വാമിനാഥനും ചേര്‍ന്ന 1990 ഇല് സ്ഥാപിച്ച സംഘടനയാണ് നാഷനല്‍ ഫൗണ്ടേഷന് ഫോര്‍ ഇന്ത്യ എന്നും റജിമോന്‍ സൂചിപ്പിക്കുന്നു. 2021 ലാണ് തനിക്ക് ഫെലോഷിപ്പ് കിട്ടിയതെന്നും റജിമോന്‍ വ്യക്തമാക്കുന്നു
അമേരിക്കയിലെ ഫോര്‍ഡ് ഫൗണ്ടേഷന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഫൗണ്ടേഷന് ഫോര്‍ ഇന്ത്യയുടെ മീഡിയ ഫെലോഷിപ്പിന്റെ മറവില്‍ രാജ്യവിരുദ്ധ പ്രചരണം നടത്തുന്നു എന്നായിരുന്നു ജന്മഭൂമി വാര്‍ത്ത.. ‘വാര്‍ത്ത ഒന്നിനു 30,000 രൂപ പ്രതിഫലത്തില്‍ മാധ്യമ പ്രവര്‍ത്തകരെ വിലയ്ക്കെടുത്തു. മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകര്‍ മുതല്‍ ഫ്രീലാന്‍സുകാര്‍ വരെ ഫെലോഷിപ്പിന്റെ മറവിലുള്ള പെയ്ഡ് ന്യൂസ് പദ്ധതിയുടെ ഭാഗമായി. കേരളത്തില്‍ നിന്ന്് റജിമോന്‍ കുട്ടപ്പന് ഉള്‍പ്പെടെ 15 മാധ്യമ പ്രവര്‍ത്തകര്‍ പദ്ധതിയുടെ ഭാഗമായി.
രാജ്യത്ത് മുസ്ലിങ്ങള്‍ അരക്ഷിതരാണെന്ന് സ്ഥാപിക്കാനായി ലിഞ്ചിങ് , ബീഫ് നിരോധന വാര്‍ത്തകള്‍ പ്രചരിപ്പിക്കുക, യു എ പി എ കേസ് പ്രതികളെ വെള്ളപൂശുക, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കുക,വികസന പദ്ധതികളെ അട്ടിമറിക്കാന്‍ പരിസ്ഥിതി പ്രശ്ങ്ങള്‍ ഉയര്‍ത്തുക, കോവിഡ് നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു സ്ഥാപിക്കുക, ജാതി വിവേചന വാര്‍ത്തകള്‍ പ്രചരിപ്പിക്കുക തുടങ്ങിയവയായിരുന്നു പ്രതിഫലം ലഭിക്കുന്ന വാര്‍ത്തകളുടെ വിഷയങ്ങള്‍’. എന്നതായിരുന്നു ജന്മഭൂമി വാര്‍ത്തയുടെ ഉള്ളടക്കം.
ഫൗണ്ടേഷന് ആര് എന്ന് ആരംഭിച്ചു എന്നതല്ല, എന്തു ചെയ്യുന്നു എന്നതാണ് പ്രധാനം. ജോര്‍ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ഫണ്ടു പറ്റിയ ഡിജിപബ് സംഘടനയുടെ തലപ്പത്തുള്ള ധന്യ രാജേന്ദ്രനും സീമ ചിസ്തി യുമാണ് നാഷനല്‍ ഫൗണ്ടേഷന് ഫോര്‍ ഇന്ത്യയുടെ മീഡിയ ഉപദേഷ്ടാക്കളായും പ്രവര്‍ത്തിച്ചത്. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രണ്ടാം ഭാര്യയായ സീമ ചിസ്തി ദ് വയര്‍ ന്യൂസ് പോര്‍ട്ടല്‍ എഡിറ്ററുമാണ്. .
ധന്യ രാജേന്ദ്രനും സീമ ചിസ്തി യും ശുപാര്‍ശ ചെയ്യുന്നവര്‍ക്കാണ് ഫെലോഷിപ്പ് അനുവദിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ ന്യൂനപക്ഷക്കാര്‍, തീവ്ര ഇടതുപക്ഷക്കാര്‍, ബി ജെ പി വിരുദ്ധര്‍ തുടങ്ങിയവരെ തിരഞ്ഞു പിടിച്ചാണ് ഫെലോഷിപ്പ് നല്‍കിയത്. വാര്‍ത്തകള്‍ക്കുള്ള ആശയം നല്‍കാനും ദ് വയര്‍, ന്യൂസ് മിനിട്ട്, ക്വിന്റ് തുടങ്ങിയ ഓണ്‍ ലൈനുകളില്‍ പ്രസിദ്ധീകരിക്കാനും കേന്ദ്രീകൃത സംവിധാനമുണ്ടായി. ഏകദേശം 150 മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് ഫെലോഷിപ്പ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: