- കേരള ഗ്രാമീണ്‍ ബാങ്കുകളില്‍ 330 ഒഴിവുകളില്‍ നിയമനം
- വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.ibps.in ല്‍
- ജൂണ്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
- അപേക്ഷാഫീസ് 850 രൂപ, എസ് സി/എസ്ടി/ പിഡബ്ല്യുബിഡി വിമുക്ത ഭടന്മാര് വിഭാഗങ്ങള്‍ക്ക് 175 രൂപ
രാജ്യത്തെ ഗ്രാമീണ്‍/ റീജിയണല്‍ റൂറല്‍ ബാങ്കുകളില്‍ ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്), ഗ്രൂപ്പ് എ ഓഫീസര്‍ (സ്കെയില്‍ 1,2,3) തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി ഇന്‍സ്റ്റിട്യൂട്ട്സ് ഓഫ് ബാങ്കിംഗ് പെര്‍സണേല്‍ സെലക്ഷന് (ഐബിപിഎസ്) അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ തസ്തികകളിലായി ആകെ 9995ഒഴിവുകളുണ്ട്. കേരളഗ്രാമീണ്‍ ബാങ്കുകളില്‍ 330 ഒഴിവുകളാണുള്ളത്. ബാങ്കുകളും തസ്തികതിരിച്ചുള്ള ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന് നടപടികളും അടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.ibps.in ല്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം. ജൂണ്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇന്റിമേഷന്‍ ഫീസ്, ജിഎസ്ടി അടക്കം അപേക്ഷാഫീസ് 850 രൂപ. എസ് സി/എസ്ടി/ പിഡബ്ല്യുഡി/ വിമുക്തഭടന്മാര് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 175 രൂപ മതി. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ഭാരതപൗരന്മാര്‍ക്കാണ് അവസരം.
യോഗ്യത: ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്) തസ്തികയ്ക്ക് ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദവും പ്രാദേശിക ഭാഷാ പ്രാവീണ്യവും ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം അഭിലക്ഷണീയം. പ്രായപരിധി 18-28 വയസ്.
ഓഫീസര്‍ (സ്കെയില്‍-1) (അസിസ്റ്റന്റ്- മാനേജര്‍) തസ്തികയ്ക്ക് ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം മതി. എന്നാല്‍ അഗ്രികള്‍ച്ചര്‍/ അനുബന്ധ വിഷയങ്ങളില്‍, ഐടി, മാനേജ്മെന്റ് നിയമം ഇക്കണോമിക്സ്, അക്കൗണ്ടന്‍സി വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന, പ്രാദേശീക ഭാഷാ പ്രാവീണ്യമുണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം അഭിലക്ഷണീയം. പ്രായപരിധി 18-30 വയസ്.
ഓഫീസര്‍ (സ്കെയില്‍-2) (ജനറല്‍ ബാങ്കിംഗ്) (മാനേജര്‍) തസ്തികയ്ക്കുള്ള യോഗ്യത തൊട്ടുമുകളിലേത്പോലെതന്നെ. ബുരുദം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. ബാങ്ക് / ധനകാര്യ സ്ഥാപനത്തില്‍ ഓഫിസറായി 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. പ്രായപരിധി 21-32 വയസ്.
ഓഫീസര്‍ (സ്കെയില്‍-2) സ്പെഷ്യലിസ്റ്റ് ഓഫീസര്‍ (മാനേജര്‍) ഐടി/ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്/ ലോ ഓഫീസര്‍/ ട്രഷറി മാനേജര്‍/ മാര്‍ക്കറ്റിംഗ് ഓഫീസര്‍/ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍) യോഗ്യത- ബിഇ/ ബിടെക് (ഇസി/ സിഎസ് / ഐടി) സിഎ/ എല്‍എല്‍ബി (തത്തുല്യം)/ എംബിഎ/ അഗ്രികള്‍ച്ചര്‍- അനുബന്ധവിഷയങ്ങളില്‍ ബിരുദം (50 ശതമാനം മാര്‍ക്കില്‍ കുറയരുത്) പ്രവൃത്തി പരിചയം 1-2 വര്‍ഷം. പ്രായപരിധി 21-32 വയസ്.
ഓഫീസര്‍ (സ്കെയില്‍-3) സീനിയര്‍ മാനേജര്‍ -യോഗ്യത 50 ശതമാനം മാര്‍ക്കോടെ ബിരുദം. അഗ്രികള്‍ച്ചര്‍/ അനുബന്ധ വിഷയങ്ങളില്‍/ഐടി/ മാനേജ്മെന്റ്/ നിയമം ഇക്കണോമിക്സ്/ അക്കൗണ്ടന്‍സി ബിരുദം/ ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന. ബാങ്ക്/ ധനകാര്യസ്ഥാപനത്തില്‍ 5 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 21-40 വയസ്.
എസ് സി/ എസ്ടി/ പിഡബ്ല്യുബിഡി/ വിമുക്തഭടന്മാര്, ഒബിസി നോണ്‍ക്രീമിലിയര്‍. വിധവകള്‍ മുതലായ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. തെരഞ്ഞെടുപ്പിനായുള്ള ഓണ്‍ലൈന്‍ പ്രിലിമനറി പരീക്ഷ ഓഗസ്റ്റിലും മെയിന്‍ പരീക്ഷ സെപ്തംബര്‍/ ഒക്ടോബറിലും നടക്കും. കേരളത്തിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 2025 ജനുവരിയില്‍ നിയമനം തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: