മംഗൾയാൻ-2 ദൗത്യം അണിയറയിലുണ്ടെന്നും ചൊവ്വയിലെ ഗർത്തങ്ങൾക്ക് ഇന്ത്യൻ ശാസ്ത്രജ്ഞർ പേരിട്ടിട്ടുണ്ടെന്നും ഐഎസ്ആർഒ. റോബോട്ടിക് ഉപഗ്രഹമായ മംഗൾയാനിലൂടെയായിരുന്നു രാജ്യത്തിന്റെ കന്നി ചൊവ്വ ദൗത്യം അരങ്ങേറിയത്. ഇതിന്റെ ഓർമ്മകൾ തിരികെ പിടിക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് ഇസ്രോ ശാസ്ത്രജ്ഞർ അറിയിച്ചു. മംഗൾയാൻ-2 ദൗത്യത്തിലൂടെ ചൊവ്വയിലേക്കുള്ള ഇന്ത്യയുടെ അടുത്ത ദൗത്യം എത്രയും വേഗം പൂർണതയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ഇസ്രോ വ്യക്തമാക്കി.
ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരാണ് മുമ്പ് ചൊവ്വയിൽ ചില ഗർത്തങ്ങൾക്ക് പേരിട്ടത്. ചുവന്ന ഗ്രഹത്തിലുള്ള ഒരു ഗർത്തത്തിന് ലാൽ എന്നായിരുന്നു പേരിട്ടത്. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി ഐഎസ്ആർഒയുടെ നിർണായക നീക്കങ്ങൾക്കൊപ്പം നേതൃത്വം വഹിച്ചിരുന്നു. ഇതിന്റെ ഭൗതിക ശാസ്ത്രജ്ഞനായ പ്രൊഫസർ ദേവേന്ദ്ര ലാലിന്റെ പേരാണ് ഈ ഗർത്തത്തിന് നൽകിയിരിക്കുന്നത്. ചൊവ്വയുടെ ദക്ഷിണാർദ്ധഗോളത്തിൽ 69 കിലോമീറ്റർ വ്യാസമാണ് ഈ ഗർത്തത്തിനുള്ളത്.
ഗർത്തങ്ങൾ കണ്ടെത്തിയതിനെ കുറിച്ചും ഇവയുടെ പ്രവർത്തനം പ്രാധാന്യം എന്നിവ സംബന്ധിച്ചും ഇസ്രോ ഐസിഎആർയുഎസ് എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൊവ്വ മുമ്പ് നനഞ്ഞിരുന്നുവെന്നും ഉപരിതലത്തിൽ വെള്ളം ഒഴുകിയിട്ടുണ്ടെന്നും ഇതിൽ പരാമർശിച്ചിട്ടുണ്ട്.
ലാൽ ക്രേറ്ററിന്റെ ഇരുവശങ്ങളിലായി കാണപ്പെടുന്ന രണ്ട് ചെറിയ സൂപ്പർ ഇമ്പോസ് ഗർത്തങ്ങൾ മുർസാൻ, ഹിൽസ എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്. ചൊവ്വയിലെ താർസിസ് അഗ്നിപർവ്വത മേഖലയിലാണ് ഇവ സ്ഥിതി ചെയ്യുന്നത്.ഏകദേശം 10 കിലോമീറ്റർ വീതിയാണ് മുർസാൻ ഗർത്തത്തിന് ഉള്ളത്. അടുത്തിടെയാണ് ഹിൽസ എന്ന് മൂന്നാമത്തെ ഗർത്തത്തിന് പേരിട്ടത്. ഏകദേശം 10 കിലോമീറ്റർ വീതിയാണ് ഇതിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: