പ്രണയത്തെ അത്രയും തീവ്രമായി ആവിഷ്കരിക്കുന്നതിൽ മണിരത്നത്തെ വെല്ലാൻ ഇന്ത്യൻ സിനിമയിൽ ആരുമില്ലാണ് ഒരു വിഭാഗം സിനിമാപ്രേമികൾ പറയാറുള്ളത്. അദ്ദേഹത്തിന്റെ അഞ്ചാമത്തെ ചിത്രമാണ് ഇപ്പോൾ ഒട്ടുമിക്ക സിനിമാ പ്രേമികളും റീവാച്ച് ചെയ്യാറുള്ള മൗനരാഗം. 1986 ഓഗസ്റ്റ് 15ന് തിയേറ്ററിൽ എത്തിയ ചിത്രം ആ വർഷത്തെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരം വാങ്ങിയിരുന്നു.
ഒരിക്കൽ ഒരു അഭിമുഖത്തിൽ അവതാരക രേവതിയോട് ചോദിക്കുകയുണ്ടായി ചെയ്ത കഥാപാത്രങ്ങളിൽ ജീവിതത്തോട് സാമ്യമുള്ള ഏതെങ്കിലും ഉണ്ടോയെന്ന്. നിമിഷനേരം പോലും ചിന്തിക്കാതെ രേവതി പറഞ്ഞു.ഉണ്ട്.മൗനരാഗത്തിലെ ദിവ്യയെന്ന്. വർഷങ്ങൾ നിരവധി കടന്നുപോയിട്ടും ഈ പ്രണയ ചിത്രത്തിന് മാത്രം തെല്ലും മങ്ങലേറ്റിട്ടില്ല. അന്നെന്നപോലെ ഇന്നും കാതിനും കണ്ണിനും ഇമ്പമാണ് മൗനരാഗം.
ഒരുപക്ഷെ തമിഴ് നടൻ മോഹൻ മലയാളികൾക്ക് സുപരിചിതനായതും മൗനരാഗം സിനിമയിലൂടെയാകും. ഞാനൊന്ന് പറയട്ടെ പൊന്മുടി തുടങ്ങി ഏതാനും മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള മൈക്ക് മോഹൻ എന്നറിയപ്പോട്ടിരുന്ന മോഹൻ മലയാളത്തിൽ ശങ്കർ എന്നപോലെ എൺപതുകളിൽ തമിഴ് സിനിമ അടക്കിവാണ നടനായിരുന്നു.
മലയാളത്തിൽ മോഹൻരാജ് എന്നാണ് അറിയപ്പെട്ടിരുന്നത്. തമിഴിൽ കോകില മോഹൻ, മൈക്ക് മോഹൻ എന്നിങ്ങനെ അറിയപ്പെട്ടിരുന്നു.1980-85ൽ ആയിരുന്നു അദ്ദേഹം സിനിമയിൽ തിളങ്ങി നിന്നിരുന്നത്. അഭിനയിച്ച പടങ്ങളെല്ലാം സിൽവർ ജൂബിലി കൊണ്ടാടിയതിനാൽ സിൽവർ ജൂബിലി മോഹൻ എന്നും എല്ലാ ചിത്രങ്ങളിലും മൈക്കുമായി വന്ന് പാടി അഭിനയിക്കുന്ന പാട്ടുകളെല്ലാം ഹിറ്റ് ആക്കുന്ന നടൻ എന്ന നിലയ്ക്ക് മൈക്ക് മോഹൻ എന്നും പിൽക്കാലത്ത് അറിയപ്പെടുകയായിരുന്നു.
അന്നത്തെ എല്ലാ നായികമാരുടെ ഒപ്പവും മോഹൻ അഭിനയിച്ചു. എൺപകളുടെ അവസാനം മോഹൻയുഗം ആവസാനിച്ചു. 1990 കളോടെ മോഹൻ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കാന്‍ ആരംഭിച്ചപ്പോള്‍ അദ്ദേഹത്തിന് എയ്ഡ്സ് ബാധിച്ചതായി ഗോസിപ്പ് വന്നിരുന്നു. അന്ന് ഈ വാര്‍ത്ത വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. എന്നാല്‍ മോഹൻ ഈ വിഷയത്തെക്കുറിച്ച് പരസ്യമായി ഒരു പ്രതികരണവും നടത്തിയിരുന്നില്ല.
ഇപ്പോഴിതാ വരാനിരിക്കുന്ന ഹര എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ അദ്ദേഹം തന്റെ പേരിൽ പ്രചരിച്ച കിംവദന്തിയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. വാർത്തയറിഞ്ഞ് എന്റെ ആരാധകർ വീട്ടിലേക്ക് കൂട്ടത്തോടെ എത്തി. ചിലര്‍ കുഴഞ്ഞുവീഴുന്നതും മറ്റും കണ്ടിട്ടുണ്ട്. അന്നത്തെ ഈ കിംവദന്തി എന്നെയും കുടുംബത്തെയും വളരെയധികം വിഷമിപ്പിച്ചു. എയ്ഡ്സ് അഭ്യൂഹങ്ങൾ പരസ്യമായി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാധ്യമപ്രവർത്തകൻ എന്നെ സമീപിച്ചിരുന്നു.
വാർത്തകൾ തെറ്റാണെന്ന് മാധ്യമങ്ങള്‍ക്ക് തന്നെ ബോധ്യമുണ്ടല്ലോ അത് തെറ്റാണ് എന്ന് പറഞ്ഞാല്‍പ്പോരെ എന്തിന് ഞാന്‍ പ്രസ്താവന നടത്തണമെന്ന് ഞാൻ മാധ്യമപ്രവർത്തകനോട് തിരിച്ച് ചോദിച്ചു. അന്നത്തെ സാഹചര്യത്തിൽ നിരാശയും രോഷവും കൊണ്ടാണ് അന്ന് അങ്ങനെ ചോദിച്ചത്. അടിസ്ഥാനരഹിതമായ ഇത്തരം ഗോസിപ്പുകള്‍ നിരസിക്കാനുള്ള ഉത്തരവാദിത്തം എനിക്കില്ലെന്ന് വിശ്വസിച്ചു.
പ്രത്യേകിച്ച് മാധ്യമങ്ങള്‍ക്ക് തന്നെ ഇത്തരം കാര്യങ്ങള്‍ നുണയാണെന്ന് വ്യക്തമായി അറിയാവുന്ന സ്ഥിതിക്ക് ഞാന്‍ പ്രസ്താവന നടത്തില്ലെന്ന നിലപാടില്‍ അടിയുറച്ച് നിന്നു. വിജയ് നായകനായി വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് ചിത്രത്തിലും സുപ്രധാന വേഷത്തില്‍ മോഹന്‍ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: