ചാലക്കുടി: മേലൂര്‍ പൂലാനിയില്‍ കപ്പ കൃഷിയില്‍ വീണ്ടും ഫംഗസ് ബാധ. ലക്ഷങ്ങള്‍ മുടക്കി കൃഷിയറക്കിയ കര്‍ഷകര്‍ ദുരിതത്തില്‍. പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷിയറക്കിയ കൊളക്കാട്ടി ശിവരാമന് കപ്പ കൃഷിയിലാണ് ഫംഗസ് ബാധിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് പൂലാനി കൊമ്പിച്ചാല്‍, വിഷ്ണുപുരം ഭാഗത്തെ പാടശേഖരത്തില്‍ ഇറക്കിയ കപ്പ കൃഷിയില്‍ ഫംഗസ് ബാധിച്ച് ഏക്കറുകണക്കിന് കപ്പ കൃഷി നശിച്ചിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് അന്ന് കര്‍ഷകര്‍ക്ക് ഉണ്ടായത്.
അന്ന് വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധനയും പഠനവുമെല്ലാം നടത്തിയെങ്കിലും ശാശ്വത പരിഹാരം കണ്ടെത്തിയില്ല. വീണ്ടും ഫംഗസ് ബാധ സ്ഥിരീകരിച്ചതോടെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് കര്‍ഷകര്‍. തൃശൂർ ജില്ലയിലെ തന്നെ പ്രധാന കപ്പ കൃഷി മേഖലയാണ് പൂലാനി. ഇവിടെ നിന്നുമാണ് മറ്റ് ജില്ലകളിലേക്ക് കപ്പ കയറ്റി അയക്കുന്നത്. ഇവിടുത്തെ കപ്പക്ക് പുറമെ വലിയ ഡിമാന്റാണ്.
കപ്പക്ക് വില കുറഞ്ഞ ശേഷം വീണ്ടു വില വര്‍ദ്ധിച്ചു വരുന്ന സമയത്താണ് ഫംഗസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കര്ഷകന് ശിവരാമന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: