കോഴിക്കോട് : മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി അഡ്വ.ഹാരിസ് ബീരാന് മത്സരിക്കും. ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ഉടന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കും.വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് ഹാരിസ് ബീരാനെ തിരഞ്ഞെടുത്തത് എന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
ആലുവ സ്വദേശിയായ ഹാരിസ് ബീരാന് സുപ്രീം കോടതി അഭിഭാഷകനാണ്. 2011 മുതല്‍ ദല്‍ഹി കെഎംസിസി യുടെ പ്രസിഡന്റാണ്. ലോയേഴ്സ് ഫോറം ദേശീയ കണ്‍വീന്‍, മുസ്ലിം ലീഗ് ഭരണഘടനാ സമിതി അംഗം എന്നിങ്ങനെ പ്രവര്‍ത്തിക്കുന്നു.
പൗരത്വ നിയമഭേദഗതി ഉള്‍പ്പടെയുള്ള പാര്‍ട്ടിയുടെ മുഴുവന്‍ കേസുകളും ദല്‍ഹി കേന്ദ്രീകരിച്ചു സുപ്രീംകോടതിയില്‍ ഏകോപിപ്പിക്കുന്നത് അഡ്വ ഹാരിസ് ബീരാനാണ്.മുസ്ലീം ലീഗിന്റെ എല്ലാ കാര്യങ്ങളും ദല്‍ഹി കേന്ദ്രീകരിച്ച് ഏകോപിപ്പിക്കുന്നതില്‍ ഹാരിസ് ബീരാന് വലിയ പങ്കാണുളളത്. ദല്‍ഹിയില്‍ ഉയരുന്ന മുസ്ലിം ലീഗ് ദേശിയ ആസ്ഥാനത്തിന്റെ മേല്‍നോട്ടവും ഹാരിസ് ബീരാനാണ്.
പ്രവാസി വോട്ട് അവകാശം സംബന്ധിച്ച കേസ്, ഹിജാബ് കേസ്, ലവ് ജിഹാദ് കേസ് (ഹാദിയ), അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ കേസുകള്‍, സിദ്ധിഖ് കാപ്പന്റെ കേസ് തുടങ്ങിയവ സുപ്രീം കോടയില്‍ വാദിച്ചതും ഹാരിസ് ബീരാനാണ്. യു.പി.എ സര്‍ക്കാര്‍ കാലയളവില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും പരിസ്ഥതി മന്ത്രലയത്തിന്റെയും അഭിഭാഷകനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: