കോട്ടയം: ബസോലിയോസ് കോളേജിലെ അധ്യാപകന് പ്രൊഫ. ഒ എം മാത്യു. സിഎംഎസ് കോളേജിലെ അധ്യാപകന് ഡോ. സി ഐ ഐസക്ക്, യുവമോര്‍ച്ച നേതാവ് ജോര്‍ജ്ജ് കുര്യന്. എണ്‍പതുകളില്‍ ആര്‍എസ്എസ് യൂണിഫോമായ മുറി നിക്കറും വെളുത്തഷര്‍ട്ടും കറുത്ത തൊപ്പിയും വെച്ച് കോട്ടയം നഗരത്തിലൂടെ അടിവെച്ചു നീങ്ങാന്‍ ഒരു മടിയും കാണിക്കാതിരുന്ന മൂന്നുപേര്‍. ബിജെപി ആര്‍എസ്എസ് പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ആക്ഷേപം മാത്രം കിട്ടിയിരുന്ന കാലത്ത് ഒപ്പത്തിനൊപ്പം നിന്ന് പ്രവര്‍ത്തിച്ച ക്രൈസ്തവ മുഖങ്ങള്‍. ആര്‍എസ്എസ് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സംഘടന എന്നതിന് ഉദാഹരണമായി കോട്ടയത്തെ ആര്‍എസ്്എസുകാര്‍് അക്കാലത്ത് ചൂണ്ടികാണിച്ചിരുന്നവര്‍.
മൂന്നുപേരായും പ്രസ്ഥാനത്തിനൊപ്പം നിര്‍ത്തിയത് ആദര്‍ശത്തോടുള്ള ഹൃദയബന്ധം മാത്രം. വ്യക്തിപരമായ നഷ്ടവും അക്ഷേപവും കേട്ടാണ് മൂന്നുപേരും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ഭാഗമായത്. വിചാരരംഗത്ത് കൂടുതല്‍ സജിവമായിരുന്ന പ്രൊഫ ഒ എം മാത്യു നിലയ്ക്കല്‍ സമരകാലത്ത് കുമ്മനം രാജശേഖരനൊപ്പം നിന്ന്് പ്രവര്‍ത്തിക്കുകയും ക്രൈസ്തവ സഭകളുടെ വിദ്വേഷം ഏറ്റു വാങ്ങുകയും ചെയ്തിരുന്നു. ആര്‍എസ്എസ്് ബന്്ധം പറഞ്ഞ് അര്‍ഹതയുണ്ടായിരുന്നുട്ടും ബസേലിയോസ്് കോളേജിലെ പ്രിന്‍സിപ്പല്‍ പദവി അദ്ദേഹത്തിന് അപ്രാപ്യവുമായി.
ദേശഭക്തനായ ചരിത്രാധ്യാപകനായിരുന്നു ഡോ: സി.ഐ ഐസക്ക് . ചാരിത്ര്യശുദ്ധിയോടെ ദേശചരിത്രം കോറിയിട്ട അദ്ദേഹം വ്യാജ ചരിത്രരചനളെ പൊളിച്ചടുക്കി. പതിറ്റാണ്ടുകളായി ഭാരതീയ വിചാര കേന്ദ്രത്തിന്റെ സംസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച് അദ്ദേഹത്തിന് മോദി സര്‍ക്കാര്‍ പന്മശ്രീ നല്കി ആദരിച്ചിരുന്നു.
അവരില്‍ ജൂനിയറാണെങ്കിലും രാഷ്ട്രീയത്തിലായിരുന്നതിനാല്‍ ഏറെ പ്രശസ്തനായിരുന്നു ജോര്‍ജ്ജ് കുര്യന്. ബിജെപിക്കു കോട്ടയം പോയിട്ട് കേരളത്തില്‍ പോലും വളര്‍ച്ചയില്ലാത്ത കാലത്ത് സ്വന്തം ഭാവി നോക്കാതെയാണ് ജോര്‍ജ് കുര്യന് ബിജെപിയിലെത്തിയത്. പരിഹസിച്ചവരോടും മുഖംചുളിച്ചവരോടും മറുത്തൊരു വാക്കു പറയാന്‍ നില്‍ക്കാതെ സംഘടനാ പ്രവര്‍ത്തനത്തില്‍ മുഴുകി.
കോട്ടയം കാണക്കാരി നമ്പ്യാര്‍കുളം സ്വദേശിയായ ജോര്‍ജ് കുര്യന് മാന്നാനം കെ ഇ കോലേജിലും നാട്ടകം ഗവ കോളേജിലും പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി ജനതയുടെ പ്രവര്‍ത്തകനായിട്ടാണ് പൊതുരംഗത്ത വന്നത്. എസ്എഫ്ഐ ക്കാരുടെ അക്രമണം ഉണ്ടാകുമ്പോള്‍ രക്ഷതേടി ആര്‍എസ്എസ് ഓഫീസിലെത്തി തുടങ്ങിയ ബന്ധം ആദര്‍ശത്തെ അറിഞ്ഞുള്ള അടുപ്പമായി മാറുകയായിരുന്നു. പ്രവര്‍ത്തികൊണ്ടോ പെരുമാറ്റംകൊണ്ടോ പ്രസംഗംകൊണ്ടോ പ്രസ്ഥാനത്തിന് ഒരിക്കലും പ്രതിസന്ധി ഉണ്ടാക്കിയിട്ടില്ലാത്ത നേതാവായി.
1980ല്‍ ബിജെപി രൂപീകൃതമായപ്പോള്‍ മുതല്‍ ബിജെപിക്കൊപ്പമുണ്ട് ജോര്‍ജ് കുര്യന്. ബിഎസ്സി, എല്‍എല്‍ബി ബിരുദധാരിയായ അദ്ദേഹം ആര്‍ട്സില്‍ ബിരുദാനന്തര ബിരുദവും നേടി്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ നിര്‍വാഹക സമിതി അംഗം, സംസ്ഥാന വക്താവ്, യുവമോര്‍ച്ച അഖിലേന്ത്യ വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ സെക്രട്ടറി, നൂന്യപക്ഷ മോര്‍ച്ച അഖിലേന്ത്യ ജനറല്‍ സെക്രട്ടഖറി, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി, എജ്യൂക്കേഷന്‍ സൊസൈറ്റി സെക്രട്ടറി, ഫൈന്‍ ആര്‍ട്സ് സൊസൈറ്റി സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയര്മാന് സ്ഥാനവും വഹിച്ചു. 1991 ലും 1998 ലും കോട്ടയത്തുനിന്ന് ലോകസഭയിലേയക്കും 2016 ല്‍ പുതുപ്പള്ളിയില്‍നിന്നും നിയമസഭയിലേയ്ക്കും മത്സരിച്ചു. ഒ.രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയായിരുന്നു. ദേശീയ ന്യൂനപക്ഷ കമ്മിഷന് വൈസ് ചെയര്‍മാനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി ഡല്‍ഹിയിലെ മലയാളികളായ ബിജെപി പ്രവര്‍ത്തകരുടെ താവളമായിരുന്നു. നാട്ടില്‍ നിന്നെത്തുന്ന പല സാധാരണക്കാരും അന്തിയുറങ്ങിയത് വി പി്ഹൗസിലെ ക്വാര്‍ട്ടേഴ്സിലായിരുന്നു. ന്യൂനപക്ഷ കമ്മിഷന് വൈസ് ചെയര്‍മാനായതിനു പിന്നാലെ െ്രെകസ്തവ വിഭാഗത്തെ ബിജെപിയോട് അടുപ്പിക്കാന്‍ രാജ്യത്തുടനീളം നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജോര്‍ജ് കുര്യന് ബിജെപി ദേശീയ നേതൃത്വത്തിന്റെ പ്രിയങ്കരനുമായി. ദേശീയ നേതാക്കളുടെ പ്രസംഗം പരിഭാഷപ്പെടുത്താനുള്ള ചുമതല പലപ്പോഴും ലഭിച്ചു.
രാമജന്മഭൂമി പ്രശ്നം അടക്കം ബിജെപി നിലപാടുകളെ എല്ലാക്കാലത്തും ശക്തമായി പിന്തുണയ്ക്കുകയും അതിശക്തമായി ന്യായീകരിക്കുയും ചെയ്്തിരുന്ന ജോര്‍ജ് കുര്യന് സംഘപ്രസ്ഥാനത്തിന് പ്രിയപ്പെട്ട നേതാവാണ്. മണിപ്പുര്‍ കലാപകാലത്തും പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങി. ബിജെപിക്ക് ഒരു ഓഫിസ് പോലും ഇല്ലാതിരുന്ന കാലത്ത് ജോര്‍ജ് കുര്യന് തുടങ്ങിവച്ച നിശബ്ദ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി ലഭിക്കുന്ന അംഗീകാരമാണ് കേന്ദ്രമന്ത്രി പദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: