വാഷിംഗടണ്‍ : സൈനിക സഹായം നല്കാന് വൈകിയതിന് യു എസ് പ്രസിഡന്റ് ജോ ബൈഡന് യുക്രൈന് പ്രസിഡന്റ് വാളോഡിമര് സെലെന്‍സ്കിയോട് ക്ഷമ പറഞ്ഞു. യുക്രൈന് 225 ദശലക്ഷം ഡോളര്‍ സഹായം ഉറപ്പ് നല്‍കുകയും ചെയ്തു.
പുതിയ സഹായ പാക്കേജില്‍ വെടിക്കോപ്പുകളും വിമാനവേധ മിസൈലുകളും ഉള്‍പ്പെടുമെന്ന് യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു.2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയിനില്‍ ആക്രമണം നടത്തിയത്.
യു എസ് ജനപ്രതിനിധി സഭയിലെ ചില റിപ്പബ്ലിക്കന്മാരാണ് മുമ്പ് സഹായത്തില്‍ കാലതാമസം വരുത്തിയതെന്ന് ബൈഡന് പറഞ്ഞു. എന്നാല്‍ റഷ്യക്കെതിരായ പോരാട്ടത്തില്‍ അമേരിക്ക യുക്രൈനൊപ്പം നില്‍ക്കുമെന്ന് ജോ ബൈഡന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: