ന്യൂദല്‍ഹി: എന്‍ഡിഎ സഖ്യത്തിന്റെ യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി നിര്‍ദേശിച്ചു. രാജ്‌നാഥ് സിംഗ് ആണ് മോദിയെ എന്‍ഡിഎയുടെ നേതാവായി നിര്‍ദേശിച്ചത്..
അമിത് ഷായും നിതിന്‍ ഗഡ്കരിയും നിര്‍ദേശത്തെ പിന്താങ്ങി. തുടര്‍ന്ന് കയ്യടികളോടെ മോദിയെ നേതാവായി എന്‍ഡിഎ അംഗങ്ങള്‍ അംഗീകരിച്ചു.
മോദിയെ പ്രശംസിച്ചുകൊണ്ട് യോഗത്തില്‍ രാജ്‌നാഥ് സിംഗ് സംസാരിക്കുകയും ചെയ്തു. മോദിയെപ്പോലെ നേതൃപാടവമുള്ള പ്രധാനമന്ത്രിയെ ലഭിക്കാന്‍ പോകുന്നതില്‍ ഭാഗ്യവാന്മാരെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.
പാര്‍ലമെന്റിലേക്ക് പ്രവേശിച്ച മോദിയെ കയ്യടികളോടെയാണ് എന്‍ഡിഎയുടെ എംപിമാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് മോദി എല്ലാവരെയും കൈകൂപ്പി അഭിവാദ്യം ചെയ്തു. ഭരണഘടന തൊട്ടുതൊഴുതശേഷം യോഗത്തില്‍ ചന്ദ്രബാബു നായിഡുവിനും നിതീഷ് കുമാറിനും തൊട്ടടുത്തായി മോദി ഇരുന്നു.നരേന്ദ്ര മോദി ഇന്ത്യയുടെ യശ്ശസ് ഉയര്‍ത്തിയെന്ന് ചന്ദ്രബാബു നായിഡു യോഗത്തില്‍ പറഞ്ഞു.
പിന്തുണയര്‍പ്പിച്ച് എച്ച്.ഡി. കുമാരസ്വാമിയും ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും സംസാരിച്ചു കഴിഞ്ഞ മൂന്നുമാസമായി നരേന്ദ്ര മോദി വിശ്രമിച്ചിട്ടില്ലെന്ന് നായിഡു പറഞ്ഞു.
മോദിയുടെ നേതൃത്വത്തില്‍ വിശ്വാസം. ആഗോളതലത്തില്‍ ഇന്ത്യ ഒന്നാമതെത്തുമെന്നുറപ്പ്. സമീപഭാവിയില്‍ ഇന്ത്യ ലോകത്തിന്റെ നേതാക്കളാകും. തെലുങ്കുദേശം പാര്‍ട്ടിയ്‌ക്കായി എന്‍ഡിഎ നേതാവായി മോദിയുടെ പേര് നിര്‍ദേശിക്കുന്നു. ചന്ദ്രബാബു നായിഡു പറഞ്ഞു.
നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലേയ്‌ക്ക് നിര്‍ദേശിച്ച് ജെഡിയു നേതാവ് നിതീഷ് കുമാന്‍ എപ്പോഴും എന്‍ഡിഎയ്‌ക്കൊപ്പമെന്നും പറഞ്ഞു. ഇത്തവണ അവിടെയും ഇവിടെയും ചിലര്‍ ജയിച്ചിട്ടുണ്ടെങ്കിലും അടുത്ത തവണ അവരെല്ലാം തോല്‍ക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു..
ബിജെപിയും ശിവസേനയും ഒരേ വിചാരധാര പിന്തുടരുന്നവരാണെന്നും എന്‍ഡിഎയുമായുള്ളത് ഫെവിക്കോള്‍ പോലെ ഉറച്ച ബന്ധമെന്നും ഒരിക്കലും തകരില്ലെന്നും ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: