കണ്ണൂര്‍: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പഞ്ചാബില്‍ പോയ കേരള പൊലീസ് ഉദ്യോഗസ്ഥന് ട്രെയിനില്‍ കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂര്‍ ക്യാമ്പിലെ ക്യാമ്പ് ഫോളോവര്‍ കണ്ണവം സ്വദേശി എ. രവി (54) ആണ് മരിച്ചത്.
ലുധിയാനയിലാണ് സംഭവം. കേരളത്തിലേക്കുള്ള മടക്കയാത്രയിലാണ് മരണം. കനത്ത ചൂടില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി സഹയാത്രികര്‍ പറഞ്ഞു.
മൃതദേഹം പഞ്ചാബിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതിനിടെ ഡ്യൂട്ടിക്ക് പോയവര്‍ക്ക് നല്ല സൗകര്യങ്ങള്‍ ലഭിച്ചില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: