ബത്തേരി: 16.155 കിലോഗ്രാം കഞ്ചാവുമായി യുവാവ് മുത്തങ്ങയില്‍ എക്സൈസിന്റെ പിടിയിലായി. മലപ്പുറം കുറ്റിപ്പുറം മാണിയംകാട് മുത്താണിക്കാട് മുഹമ്മദ് ഹാരിസിനെയാണ് (34)എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍. പ്രശാന്ത്, പ്രിവന്റീവ് ഓഫീസര്‍മാരായ വി. അബ്ദുള്‍സലീം, പി.വി. രജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.വി. സജിത്ത്, വി. സുധീഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. ബെംഗളൂരുവില്‍നിന്ന് കോഴിക്കോടിനുള്ള ബസില്‍ കഴിഞ്ഞ ദിവസം പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: