തിരുവനന്തപുരം: ഇ ഗ്രാന്റ് വിതരണം ചെയ്യാത്തതിനാല്‍ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കേറ്റ് കോളജ് അധികൃതര്‍ തടഞ്ഞു വക്കുകയാണെന്നും ഇതിന് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.
രണ്ട് വര്‍ഷത്തിലധികമായി പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഇ ഗ്രാന്റ് വിതരണം ചെയ്തിട്ടില്ല. ഡിഗ്രി മുതലുള്ള ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കിയതിനു ശേഷം കോളജ് അധികൃതര്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കേറ്റ് നിഷേധിക്കുകയാണ്. സര്‍ക്കാര്‍ നല്‍കേണ്ട ഇ ഗ്രാന്‍ഡ് തുക നല്‍കാത്തത് കൊണ്ട് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് അടക്കാന്‍ സാധിക്കാത്തതാണ് ഇതിന് കാരണം.
സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദ പരമായ നടപടികള്‍ കാരണം സംസ്ഥാനത്തെ പതിനായിരക്കണക്കിന് പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഉപരി പഠനത്തിനുള്ള അവസരം നഷ്ടപ്പെടുകയാണ്.
ഇ ഗ്രാന്‍ഡ് മുടങ്ങിയിട്ടും 16 പട്ടികജാതി വര്‍ഗ എംഎല്‍എ മാര്‍ ഉള്‍പ്പെടെ നിയമസഭക്കു അകത്തും പുറത്തും ഒരു വാക്ക് പോലും പറയാന്‍ ആരും തയാറായിട്ടില്ല. ഇത് പട്ടികജാതി വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന വഞ്ചനയാണ്. വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കുന്ന നടപടിയില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടു ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് മുഖ്യമന്ത്രി പട്ടികജാതി വര്‍ഗ വകുപ്പ് മന്ത്രി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: