മുംബയ് : ബോംബ് ഭീഷണിയെത്തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് മുംബയിലേക്കുളള ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയെന്ന് വിമാനക്കമ്പനി അറിയിച്ചു.
മുംബയ് എത്താറായപ്പോഴാണ് ബോംബ് ഭീഷണിയുണ്ടായത്. പിന്നാലെ പ്രോട്ടോക്കാള്‍ പാലിച്ചു വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.
വിമാനത്തില്‍ 172 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഭീഷണി സന്ദേശം ലഭിച്ചയുടന്‍ പൈലറ്റ് മുംബയ് എയര്‍ ട്രാഫിക് കണ്ട്രോള് യൂണിറ്റില്‍ അറിയിച്ച് ലാന്‍ഡിംഗ് സൗകര്യമൊരുക്കുകയായിരുന്നു. ചൊവ്വാഴ്ചയും വാരണാസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: