വര്‍ക്കല: ശക്തമായ മഴയില്‍ കുന്നിടിച്ചില്‍ ഉണ്ടായ വര്‍ക്കല ക്ലിഫില്‍ കേന്ദ്രമന്ത്രി വി. മുരളീധരന് സന്ദര്‍ശനം നടത്തി. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രകൃതിയുടെ അല്‍ഭുതമായി രേഖപ്പെടുത്തിയ ക്ലിഫ് സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുകള്‍ വേണമെന്ന് വി.മുരളീധരന് പറഞ്ഞു. ഏഷ്യയിലെ തന്നെ അപൂര്‍വമായിട്ടുള്ള ചെങ്കല്‍ ക്ലിഫിന്റെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ സ്വയം ലോകം മുഴുവന്‍ സഞ്ചരിക്കുന്ന ആളാണ് സംസ്ഥാനത്തിന്റെ ടൂറിസം മന്ത്രിയെന്ന് മുരളീധരന് ചൂണ്ടിക്കാട്ടി. ഇന്തോനേഷ്യയിലും സിംഗപ്പൂരിലും എങ്ങനെയാണ് ഇത്തരം കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നത് എന്ന് അദ്ദേഹത്തിന് മനസ്സിലായിക്കാണുമെന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു.
https://www.facebook.com/VMBJP/videos/452503214136305/
കേരളം ദൈവത്തിന്റെ നാട് എന്ന് പരസ്യം നല്കിയതുകൊണ്ടായില്ല. വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കാനും വിനോദ കേന്ദ്രങ്ങള്‍ സംരക്ഷിക്കാനും കഴിയണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്ര ടൂറിസം പദ്ധതിയിലും വര്‍ക്കലയെ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവുന്നില്ല. ഈ അവഗണന ഒഴിവാക്കി ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: