കൊച്ചി : സിഎംആര്‍എല്‍-എക്‌സാലോജിക് സൊലൂഷന്‍സ് മാസപ്പടി ഇടപാടില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുളള ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജികളിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിയുടെ പേരില്‍ അബുദാബി കമേഴ്‌സ്യല്‍ ബാങ്കിലുള്ള അക്കൗണ്ടിലും അന്വേഷണം വേണമെന്ന ഉപഹര്‍ജിയിലെ നടപടി അടക്കമാണ് അവസാനിപ്പിച്ചത്.
എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഉപഹര്‍ജിയില്‍ കോടതി ഇടപെട്ടില്ല.അന്വേഷണം അവസാനിച്ച ശേഷം പരാതിയുണ്ടെങ്കില്‍ വീണ്ടും ഹര്‍ജിയുമായി കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.
അതിനിടെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസി നല്‍കിയ ഹര്‍ജിയില്‍ കോടതി ജൂലായ് 15 ന് വിശദ വാദം കേള്‍ക്കും. ഹര്‍ജിയില്‍ അധിക സത്യവാംഗ്മൂലം നല്‍കാനുണ്ടെന്ന് എസ്എഫ്ഐഒ അറിയിച്ചു. ഈ ഹര്‍ജിയില്‍ കക്ഷിചേരാനും ഷോണ്‍ ജോര്‍ജ് അപേക്ഷ നല്‍കി. അടുത്ത തവണ ഹര്‍ജി പരിഗണനയിലെത്തുമ്പോള്‍ അപേക്ഷയില്‍ കോടതി തീരുമാനം എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: