വാഷിംഗ്ടണ്‍, ഡിസി: 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ടെസ്ല സിഇഒ എലോണ്‍ മസ്കിനെ വൈറ്റ് ഹൗസില്‍ തന്റെ ഉപദേഷ്ടാവിന്റെ റോളിലേക്ക് നിയമിക്കാന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.
ട്രംപ് വിശദാംശങ്ങള്‍ അന്തിമമാക്കിയിട്ടില്ലെങ്കിലും, അതിര്‍ത്തി, സമ്പദ്വ്യവസ്ഥ, വോട്ടിംഗ് തട്ടിപ്പ് തടയല്‍ തുടങ്ങിയ കാര്യങ്ങളില്‍ മസ്ക് എങ്ങനെ ‘ഔപചാരിക ഇന്‍പുട്ട്’ നല്‍കുമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ഇരുവരും. ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനായ മസ്കും ട്രംപും ഒന്നിക്കുമെന്നാണ് പ്രാദേശിക മാധ്യമ റിപ്പോര്‍ട്ട്. ഇരുവരും മാസത്തില്‍ പലതവണ ഫോണില്‍ സംസാരിക്കുന്നുണ്ടെന്നും വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
പ്രസിഡന്റ് ബൈഡനെ പിന്തുണയ്ക്കരുതെന്ന് കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവുകളെ പ്രേരിപ്പിക്കാന്‍ നവംബറില്‍ മസ്ക് ആരംഭിച്ച പ്രചാരണത്തെക്കുറിച്ച് മസ്കും ശതകോടീശ്വരന്‍ നിക്ഷേപകനായ നെല്‍സണ്‍ പെല്റ്റ്സും ട്രംപുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. സ്പേസ് എക്സിന്റെ സ്രഷ്ടാവും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ ഉടമയുമായ മസ്ക്ക് ബൈഡനെ പരസ്യമായി എതിര്‍ക്കുകയും ഒരു സ്ഥാനാര്‍ത്ഥിക്കും പണം നല്‍കില്ലെന്ന് മുമ്പ് പ്രസ്താവിക്കുകയും ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: