ന്യൂദല്‍ഹി: പഞ്ചാബില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ തെരച്ചിലില്‍ 3.5 കോടി പിടിച്ചെടുത്തു. നിയമ വിരുദ്ധ മണ്ണ് ഖനനവുമായി ബന്ധപ്പെട്ട് റോപാര്‍ ജില്ലയിലെ 13 സ്ഥലങ്ങളിലായി നടത്തിയ തെരച്ചിലിലാണ് പണം പിടിച്ചെടുത്തത്.
കുപ്രസിദ്ധ ഭോല മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനിടെയാണ് പഞ്ചാബില്‍ വിവിധ സ്ഥലങ്ങളിലെ അനധികൃത മണ്ണ് ഖനനം നടത്തുന്നത് പുറത്തുവരുന്നത്. തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരം ഇ ഡി അന്വേഷണം ആരംഭിക്കുകയായിരുന്നു.
അന്വേഷണം മുറുകിയതോടെ നിയമ വിരുദ്ധ ഖനനം നടത്തിയിരുന്ന മാഫിയ സംഘം നേതാവ് നസീബ്ചന്ദ് ശ്രീ റാം സ്റ്റോണ്‍ ക്രഷേഴ്സ് തുടങ്ങി നിരവധിപ്പേരുടെ പേരു വിവരങ്ങളും പുറത്തുവന്നു. നിലവില്‍ ഇ ഡി സംസ്ഥാനത്ത് വ്യാപകമായി അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: