കൊച്ചി : കനത്ത മഴയെ തുടര്‍ന്ന് കോട്ടയത്ത് ഉരുള്‍പ്പൊട്ടല്‍.ഭരണങ്ങാനം വില്ലേജില്‍ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്. വ്യാപക നാശനഷ്ടം ഉണ്ടായി. ഇവിടെ ഏഴ് വീടുകള്‍ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നു.
കോട്ടയത്ത് തലനാട് മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ഇവിടെ മണ്ണിനടിയില്‍പ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഈരാറ്റുപേട്ട നടക്കലില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാവുകയും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.പാലാ നഗരത്തിലുള്‍പ്പെടെ വെള്ളംകയറി.അതേസമയം കോട്ടയത്ത് രണ്ട് മണിക്കൂറായി മഴ മാറി നില്‍ക്കുന്നത് ആശ്വാസമായിട്ടുണ്ട്.
കൊച്ചി കളമശ്ശേരിയില്‍ ഏകദേശം 400 ഓളം വീടുകളില്‍ വെള്ളം കയറി. കളമശ്ശേരി മൂലേപ്പാടത്ത് മാത്രം 200 ഓളം വീടുകളിലാണ് വെള്ളം കയറിയത്. തൃക്കാക്കര കൈപ്പടമുകളില്‍ റോഡിലെ വെള്ളക്കെട്ടിലൂടെ വന്ന വാഹനം കാര്‍ ഓടയില്‍ വീണു. നിലവില്‍ മഴ മാറി നില്ക്കുന്നുണ്ടെങ്കിലുംഎപ്പോള് വേണമെങ്കിലും മഴ പെയ്യാമെന്ന അവസ്ഥയാണ്.
കളമശേരിയില്‍ രണ്ട് ദുരിതാശ്വാസക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. കളമശേരി ഗവണ്മെന്റ് സ്കൂളിലും, എച്ച്എംടി സ്കൂളിലുമാണ് ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്.അതേസമയം കോട്ടയത്തിനൊപ്പം എറണാകുളത്തും ചുവപ്പ് ജാഗ്രതയാണ്.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയാണ്. വയനാടും കാസര്‍കോടും കണ്ണൂരുമൊഴികെ മറ്റ് 11 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: