ബെംഗളൂരു: ബഞ്ചാര ലേഔട്ട് തത്വമസി വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തിലുള്ള തത്വമസി ബാലഗോകുലം കുട്ടികളുമായി സനാതനധര്‍മ്മ ചരിത്രം കുടികൊള്ളുന്ന ക്ഷേത്രങ്ങള്‍ ചരിത്രസ്മാരകങ്ങള്‍ എന്നിവ സന്ദര്ശിക്കുന്നതിന്റ ഭാഗമായി മെയ് 26ന് തലക്കാട് കാവേരി തീര്‍ത്ഥം, പഞ്ചലിംഗേശ്വര ക്ഷേത്രം, സോമനാഥ് ക്ഷേത്രം, മേല്‍ക്കോട്ടൈ നരസിംഹസ്വാമി ക്ഷേത്രം, സെല്‍വരാജ് ക്ഷേത്രം എന്നിവ സന്ദര്‍ശിച്ചു.
26ന് രാവിലെ 6.30ന് ബഞ്ചാര ലേഔട്ടില്‍ നിന്നും ആരംഭിച്ച യാത്ര പത്തു മണിക്ക് തലക്കാടെത്തി കാവേരി തീര്‍ത്ഥത്തില്‍ സ്നാനം നടത്തിയശേഷം, സോമനാഥ ക്ഷേത്രം, മേല്ക്കോട്ടെ നരസിംഹസ്വാമി ക്ഷേത്രവും, ചരിത്ര സ്മാരകങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. തലക്കാട് പാതാളേശ്വര ക്ഷേത്ര മണ്ഡപത്തില്‍ വച്ച് ഗീതാ ക്ലാസ്സും നടന്നു.
അസോസിയേഷന് പ്രസിഡന്റ് സ്വാമിനാഥ അയ്യര്‍, സെക്രട്ടറി പ്രദീഷ്, ഗോകുലം ആചാര്യന് കൃഷ്ണകുമാര്‍ കടമ്പൂര്, വനിതവിഭാഗം നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് – 7204572601.
പ്രതികരിക്കാൻ ഇവിടെ എഴുതുക: