മുംബൈ: കള്ളക്കടത്ത് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) മുംബൈ സോണല്‍ യൂണിറ്റ് (എം.ഇസ്ഡ്.യു) നടത്തിയ പരിശോധനയില്‍ എട്ടു കോടിയിലധികം വിലമതിക്കുന്ന 53.64 ലക്ഷം വിദേശ ബ്രാന്‍ഡഡ് സിഗരറ്റുകള്‍ പിടികൂടി.
മഹാരാഷ്ട്രയിലെ മുംബൈ, നവി മുംബൈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സിന്‍ഡിക്കേറ്റിനെ ലക്ഷ്യമിട്ടുള്ള ഓപ്പറേഷനിലാണ് സൂത്രധാരനെയും കൂട്ടാളിയെയും കള്ളക്കടത്തിനൊപ്പം പിടികൂടിയതെന്ന് ഡിആര്‍ഐ പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) മുംബൈ സോണല്‍ യൂണിറ്റ് (എം.ഇസ്ഡ്.യു) മുംബൈയിലും നവി മുംബൈയിലും ഒരേസമയം ഒന്നിലധികം സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തി. സിഗരറ്റിന്റെയും മറ്റ് നിരോധിതവസ്തുക്കള്‍ ഡിആര്‍ഐയുടെയും കള്ളക്കടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി കരുതപ്പെടുന്ന ഒരു സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുവെന്നും ഡിആര്‍ഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: