കൊച്ചി: ആലുവയില്‍ ഇതരസംസ്ഥാനക്കാരിയായ 12 വയസുകാരിയെ കാണാതായി. ആലുവ എടയപ്പുറത്ത് താമസിക്കുന്ന പെണ്‍കുട്ടിയെയാണ് കാണാതായത്.
ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കടയില്‍ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വന്നില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ ആലുവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി.
കുട്ടി കൊല്‍ക്കത്തയില്‍ നിന്ന് അമ്മയോടൊപ്പം ആലുവയിലെത്തി താമസമാക്കുന്നത് രണ്ട് മാസം മുമ്പാണ്. എന്നാല്‍ ഇവിടെ തുടരാന്‍ കുട്ടിക്ക് താത്പര്യമില്ലായിരുന്നുവെന്നാണ് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായിരിക്കുന്നത്.
കുട്ടി ഒരു സുഹൃത്തിനൊപ്പം ട്രെയിന്‍ കയറി കൊല്‍ക്കത്തയിലേക്ക് തിരികെ പോയെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഇവിടെ തുടരാന്‍ താത്പര്യമില്ലെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല.കുട്ടി കയറിയ ട്രെയിന്‍ കണ്ടെത്തി കുട്ടിയെ തിരികെയത്തിക്കാനാണ് ആലുവ പൊലീസ് ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: