കോട്ടയം: കോട്ടയത്ത് പക്ഷിപ്പനി പടരുന്നതില്‍ ആശങ്ക. മണര്‍കാട് സര്‍ക്കാര്‍ പോള്‍ട്രി ഫാമിലെ 9000 കോഴികളെ ദയാവധത്തിന് വിധേയമാക്കിയതിനു പിന്നാലെ അതേ പഞ്ചായത്തിലെ തന്നെ 12,13,14 വാര്‍ഡുകളിലെയും പുതുപ്പള്ളി പഞ്ചായത്തിലെ 2,3 വാര്‍ഡുകളിലെയും 516 കോഴികളടക്കമുള്ള പക്ഷികളെക്കൂടി കൊന്നൊടുക്കേണ്ടി വന്നു.അത്രതന്നെ മുട്ടകളും നശിപ്പിച്ചു.
ശാസ്ത്രീയമായിട്ടാണ് പക്ഷികളെ കൊന്നൊടുക്കിയത്. വായുകടക്കാത്ത ചാക്കിലേക്ക് ഇവയെ കയറ്റിയശേഷം ക്ലോറോഫോം ഒഴിച്ചാണ് കൊല്ലുന്നത്. നേരത്തെ കഴുത്തു ഞെരിച്ചു കൊന്നു കത്തിച്ച് കുഴിച്ചുമൂടുകയായിരുന്നു പതിവ്. ആഴത്തില്‍ എടുക്കുന്ന കുഴിയില്‍ കുമ്മായം വിതറിയും അതിനു മുകളില്‍ പക്ഷികളെയടുക്കുകയുമാണ് സംസ്കരിച്ചത്.
അതേസമയം പക്ഷിപ്പനി മനുഷ്യനിലേക്ക് പകര്‍ന്നതായി ഇതുവരെ റിപ്പോര്‍ട്ടുകള്‍ ഇല്ലെങ്കിലും വൈറസിനു രൂപാന്തരം സംഭവിക്കാനുള്ള സാധ്യത ഉണ്ടെന്നും അതുകൊണ്ട് മുന്‍കരുതലെടുക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട.് ജില്ലയിലെ പനിബാധിതര്‍ ഇക്കാരണത്താല്‍ തന്നെ നിരീക്ഷണത്തിലാണ് . 10 കിലോമീറ്റര്‍ ചുറ്റുളവില്‍ ശ്വാസകോശ രോഗ ലക്ഷണം കാണിക്കുന്ന പനി ബാധിതരെ പ്രത്യേകം നിരീക്ഷിക്കും. പക്ഷിപ്പനി മുന്‍കരുതലുകളുടെ ഭാഗമായി കൊല്ലുന്ന പക്ഷികളുടെ ഉടമകള്‍ക്ക് രണ്ടുമാസം വരെ പ്രായമുള്ളവയ്ക്ക് 100 രൂപയും രണ്ടുമാസത്തിന് മുകളില്‍ പ്രായമുള്ളവയ്ക്ക് 200 രൂപയുമാണ് നഷ്ടപരിഹാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: