ബംഗളൂരു: ലൈംഗിക പീഡന വിവാദത്തെ തുടര്‍ന്ന് രാജ്യം വിട്ട ജനതാദള്‍ എം പി പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാരിക്കാന് കാരണമുണ്ടെങ്കില്‍ അറിയിക്കാനാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രാലയം നോട്ടീസയച്ചു. പാസ്പോര്‍ട്ട് റദ്ദാക്കാനുള്ള നിയമനടപടിയുടെ ഭാഗമായാണിത്. നയതന്ത്ര പാസ്പോര്‍ട്ട്് റദ്ദാകുന്നതോടെ വിദേശ രാജ്യത്തെ അനധികൃത താമസക്കാരനാകും. ഇതുവഴി ഇയാളെ പിടികൂടി പുറത്താക്കാന്‍ ബന്്ധപ്പെട്ട രാജ്യത്തിനാകും.
പീഡനദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് രാഷ്ട്രീയ അനുമതി തേടാതെയാണ് ഏപ്രില്‍ 26ന് പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടത്. പ്രജ്വല്‍ മടങ്ങിയെത്തി അന്വേഷണം നേരിടാന്‍ തയ്യാറാകണമെന്ന് ജനതാദള്‍ യുവജന സംഘം സംസ്ഥാന പ്രസിഡണ്ട് നിഖില്‍ ഗൗഡ ആവശ്യപ്പെട്ടു. നിയമത്തിനു വഴങ്ങുകയാണ് വേണ്ടതെന്നും അതല്ലെങ്കില്‍ കുടുംബത്തിന്റെ രോഷം ഒന്നാകെ ഏറ്റുവാങ്ങേണ്ടിവരുമെന്നും ദള്‍ ദേശീയ പ്രസിഡന്റെ് ദേവ ഗൗഡയും കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: