ക്വാലലംപുര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ കരുത്തന് എതിരാളിയെ കീഴടക്കിയ ഭാരത താരം പി.വി. സിന്ധു സെമിയിലേക്ക് മുന്നേറി. ടൂര്‍ണമെന്റില്‍ ടോപ് സീഡ് താരമായി ഇറങ്ങിയ ചൈനയുടെ ഹാന്‍ യൂ ആണ് സിന്ധുവിന് മുന്നില്‍ പരാജയപ്പെട്ടത്. 55 മിനിറ്റ് നീണ്ടു നിന്ന വാശിയേറിയ പോരാട്ടം സ്കോര്‍ 21-13, 14-21, 21-12നാണ് ഭാരത താരം സ്വന്തമാക്കിയത്.
കഴിഞ്ഞ മാസം നിങ്ബോയില്‍ നടന്ന ഏഷ്യ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിനെ ക്വാര്‍ട്ടറില്‍ തോല്പ്പിച്ചുവിട്ടതിനുള്ള മധുര പ്രതികാരം കൂടിയായി ഇന്നലെ നേടിയ വിജയം. ലോക ആറാം നമ്പര്‍ താരമായ ഹാന്‍ വലിയ വെല്ലുവിളായാണ് ഉയര്‍ത്തിയത്. ഇന്ന് നടക്കുന്ന സെമിയില്‍ സിന്ധുവിന്റെ എതിരാളി ഇന്തോനേഷ്യയുടെ പുട്രി കുസുമ വര്ദാനിയും തായ്ലന്‍ഡുകാരി ബുസാനന്‍ ഒങ്ബാംറുങ്ഫാനും തമ്മിലുള്ള ക്വാര്‍ട്ടര്‍ വിജയികളായിരിക്കും.
മറ്റൊരു ഭാരത വനിതാ താരം അഷ്മിത ചാലിഹയുടെ പ്രകടനം ക്വാര്‍ട്ടറില്‍ അവസാനിച്ചു. ചൈനയുടെ ഷാങ് ചി മാന്‍ ആണ് അഷ്മിതയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചത്. സ്കോര്‍ 10-21, 15-21
പ്രതികരിക്കാൻ ഇവിടെ എഴുതുക: