ന്യൂദല്‍ഹി: വ്യാജ രേഖകള്‍ ഉപയോഗിച്ചെടുത്ത മൊബൈല്‍ ഫോണ്‍ കണക്ഷനുകള്ക്കെതിരെ നടപടിക്കൊരുങ്ങി ടെലികോം വകുപ്പ്. രാജ്യമാകെ 6.8 ലക്ഷം വ്യാജ മൊബൈല്‍ഫോണ്‍ കണക്ഷനുകളാണ് കണ്ടെത്തിയത്. ഇതില്‍ 15,600 എണ്ണം കേരളത്തിലാണ്.
ഈ കണക്ഷനുകളുടെ കെവൈസി പരിശോധന വീണ്ടും നടത്താനും, അത് പരാജയപ്പെട്ടാല്‍ സിം ബ്ലോക്ക് ചെയ്യാനുമാണ് നിര്‍ദേശം. 60 ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കാന്‍ ടെലികോം കമ്പനികളോട് കേന്ദ്രം ഉത്തരവിട്ടു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 1.58 കോടി വ്യാജ മൊബൈല്‍ കണ്ക്ഷനുകളാണ് ടെലികോം വകുപ്പ് രാജ്യമാകെ റദ്ദാക്കിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വ്യാജ സിം കാര്‍ഡുകള്‍ കണ്ടെത്തിയതെന്നും കേന്ദ്രം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: