- വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.polyadmission.org ല്‍
- പ്രവേശനം സംസ്ഥാനാടിസ്ഥാനത്തില്‍ എന്‍ജിനീയറിങ്, നോണ്‍ എന്‍ജിനീയറിങ് സ്ട്രീമുകളില്‍
- വണ്‍ടൈം രജിസ്ട്രേഷന് ജൂണ്‍ 11 വരെ, ഓണ്‍ലൈന്‍ അപേക്ഷ 12 വരെ
- അപേക്ഷാ ഫീസ് 200 രൂപ; പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിന് 100 രൂപ
- ഒരു വിദ്യാര്‍ത്ഥിക്ക് കോളേജ്, കോഴ്സുകള്‍ ഉള്‍പ്പെടുത്തി 30 ഓപ്ഷനുകള്‍വരെ നല്‍കാം
എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി/തത്തുല്യ പരീക്ഷകളില്‍ വിജയിച്ച് ഉപരിപഠനത്തിന് അര്‍ഹത നേടിയവര്‍ക്ക് സംസ്ഥാനത്തെ പോളിടെക്നിക്കുകളില്‍ ത്രിവത്സര റഗുലര്‍ ഡിപ്ലോമ കോഴ്സുകളില്‍ പ്രവേശനം നേടാം. സംസ്ഥാനാടിസ്ഥാനത്തിലാണ് അഡ്മിഷന്. ഗവണ്മെന്റ്/എയിഡഡ്/ഗവണ്മെന്റ് കോസ്റ്റ് ഷെയറിങ് (ഐഎച്ച്ആര്‍ഡി/കേപ്പ്/എല്‍ബിഎസ്)/സ്വാശ്രയ പോളിടെക്നിക് കോളേജുകളിലാണ് പഠനാവസരം. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.polyadmission.org നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
എന്‍ജിനീയറിങ് സ്ട്രീമിലേക്കും നോണ്‍ എന്‍ജിനീയറിങ് സ്ട്രീമിലേക്കുമാണ് അപേക്ഷിക്കാവുന്നത്. പോളിടെക്നിക് കോളേജുകളും ഡിപ്ലോമ കോഴ്സുകളും ബ്രാഞ്ചുകളും സീറ്റുകളും അടങ്ങിയ പട്ടിക അഡ്മിഷന് പോര്‍ട്ടലിലുണ്ട്. നോണ്‍ എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്സില്‍ കമേര്‍ഷ്യല്‍ പ്രാക്ടീസ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പഠിക്കാം. എന്‍ജിനീയറിങ്/ടെക്നോളജി വിഭാഗത്തില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, ടെക്സ്റ്റൈല്‍ ടെക്നോളജി, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര്, ആര്‍ക്കിടെക്ചര്‍, പോളിമെര്‍ ടെക്നോളജി, ബയോമെഡിക്കല്‍ എന്‍ജിനീയറിങ്, ടൂള്‍ ആന്റ് ഡൈ എന്‍ജിനീയറിങ്, പ്രിന്റിങ് ടെക്നോളജി, ഓട്ടോമൊബൈല്‍, വുഡ് ആന്റ് പേപ്പര്‍ ടെക്നോളജി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ക്ലൗഡ് കമ്പ്യൂട്ടിങ് ആന്റ് ബിഗ് ഡാറ്റാ, സൈബര്‍ ഫോറന്‍സിക് ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ആന്റ് ഇലക്ട്രിക് വെഹിക്കിള്‍ ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷ്യന് ലേണിങ്, സിവില്‍ ആന്റ് റൂറല്‍ എന്‍ജിനീയറിങ്, ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് ഡിസൈന്‍ ആന്റ് ഫാബ്രിക്കേഷന്‍, റിന്യൂവെബിള്‍ എനര്‍ജി, ഓട്ടോമേഷന്‍ ആന്റ് റോബോട്ടിക്സ്, സിവില്‍ ആന്റ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ് മുതലായ ബ്രാഞ്ചുകളിലാണ് പഠനം. 52 ഗവണ്മെന്റെ്/എയ്ഡഡ് കോളേജുകളിലായി വിവിധ ബ്രാഞ്ചുകളില്‍ 12280 സീറ്റുകളുണ്ട്. ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള മോഡല്‍ പോളിടെക്നിക് കോളേജുകളില്‍ 2100 സീറ്റുകളും കേപ്പിന് കീഴിലുള്ള കോളേജുകളില്‍ 420 സീറ്റുകളും എല്ബിഎസിനു കീഴില്‍ 180 സീറ്റുകളും, കെല്്രടാക് അരൂരില്‍ 30 സീറ്റുകളും ലഭ്യമാണ്. 43 സ്വാശ്രയ പോളിടെക്നിക് കോളേജുകളില്‍ വിവിധ ബ്രാഞ്ചുകളിലായി 6335 സീറ്റുകളാണുള്ളത്. ആകെ 21345 സീറ്റുകളിലേക്കാണ് പ്രവേശനം.
ഗവണ്മെന്റ്/ഗവണ്മെന്റ് കോസ്റ്റ് ഷെയറിങ് (ഐഎച്ച്ആര്‍ഡി/കേപ്പ്/ എല്‍ബിഎസ്) പോളിടെക്നിക് കോളേജുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും എയിഡഡ് പോളിടെക്നിക് കോളേജുകളിലെ 85% സീറ്റുകളിലേക്കും സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ 50% ഗവണ്മെന്റ് സീറ്റുകളിലേക്കും ഓണ്‍ലൈന്‍ വഴിയാണ് പ്രവേശനം നടത്തുന്നത്.
പത്താം ക്ലാസ് പരീക്ഷയില്‍ കണക്ക്, സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ജിനീയറിങ് സ്ട്രീമിലേക്കും കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ നോണ്‍ എന്‍ജിനീയറിങ് സ്ട്രീമിലേക്കും പരിഗണിക്കപ്പെടും. ഒരു വിദ്യാര്‍ത്ഥിക്ക് കോളേജ് കോഴ്സുകള്‍ ഉള്‍പ്പെടെ 30 ഒാപ്ഷനുകള്വരെ നല്‍കാം.
പ്രോസ്പെക്ടസിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ജൂണ്‍ 11 നകം ഫീസ് അടച്ച് ഒറ്റത്തവണ രജിസ്ട്രേഷന് നടത്തി 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 200 രൂപ. പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിന് 100 രൂപ മതി.
www.polyadmission.org ല്‍ രജിസ്ട്രേഷനും അപേക്ഷാ സമര്‍പ്പണത്തിനുമുള്ള സൗകര്യമുണ്ട്.
ടിഎച്ച്എസ്എല്സികാര്ക്ക് 10%, വിഎച്ച്എസ്ഇകാര്ക്ക് 2% എന്നിങ്ങനെ സംവരണമുണ്ട്. വിഎച്ച്എസ്ഇകാര്ക്ക് അവരുടെ ട്രേഡുകള്ക്കനുസരിച്ചാണ് ബ്രാഞ്ചുകള്‍ തെരഞ്ഞെടുക്കാവുന്നത്. ഭിന്നശേഷിക്കാര്‍ക്ക് 5% സീറ്റുകളില്‍ സംവരണം ലഭിക്കും. എസ്സി/എസ്ടി/ഒഇസി/എസ്ഇബിസി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള സംവരണം ലഭ്യമാണ്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (ഇഡബ്ല്യുഎസ്) സംവരണം 10 ശതമാനമാണ്.
എന്‍സിസി/സ്പോര്‍ട്സ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകര്‍പ്പ് യഥാക്രമം എന്‍സിസി ഡയറക്ടറേറ്റിലേക്കും സ്പോര്‍ട്സ് കൗണ്‍സലിലേക്കും നല്‍കണം. സ്വകാര്യ, സ്വാശ്രയ പോളിടെക്നിക് കോളേജ്/സര്‍ക്കാര്‍ എയിഡഡ് കോളേജ് എന്നിവിടങ്ങളിലെ മാനേജ്മെന്റ് സീറ്റുകളില്‍ പ്രവേശനമാഗ്രഹിക്കുന്നവര് ഓരോ കോളേജിലേക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
എന്‍ജിനീയറിങ് ഡിപ്ലോമ സ്ട്രീമിലേക്ക് എസ്എസ്എല്‍സി/തത്തുല്യ പരീക്ഷക്ക് ലഭിച്ച മാര്‍ക്കില്‍ കണക്ക്, സയന്‍സ് എന്നിവക്ക് മുന്‍തൂക്കം നല്‍കിയും നോണ്‍ എന്‍ജിനീയറിങ് ഡിപ്ലോമ സ്ട്രീമിലേക്ക് കണക്ക്, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കിന് മുന്‍തൂക്കം നല്‍കിയുമാണ് സെലക്ഷന് ഇന്‍ഡക്സ് സ്കോര്‍ നിശ്ചയിക്കുന്നത്. സെലക്ഷന്/പ്രവേശന നടപടികള്‍ പ്രോസ്പെക്ടസിലുണ്ട്.
താല്‍ക്കാലിക റാങ്ക്ലിസ്റ്റും ട്രയല്‍ അലോട്ട്മെന്റും ജൂണ്‍ 19 ന് പ്രസിദ്ധപ്പെടുത്തും. അപാകത പരിഹരിക്കുന്നതിന് ജൂണ്‍ 24 ന് സൗകര്യമുണ്ടാവും. അന്തിമ റാങ്ക്ലിസ്റ്റും ആദ്യ അലോട്ട്മെന്റും ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ജൂലൈ 5 നകം പ്രവേശനം നേടാം. സെക്കന്റ് അലോട്ട്മെന്റ് ജൂലൈ 10 ന്. 17 വരെ പ്രവേശനം നേടാവുന്നതാണ്. അഡ്മിഷന് ഷെഡ്യൂളുകള്‍ പ്രോസ്പെക്ടസിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: