ന്യൂദല്‍ഹി: സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭാരതം. രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ നാലാം സ്ഥാനത്തേക്ക് സ്മാര്‍ട്ട് ഫോണ്‍ ഉയര്‍ന്നു. 2023-24 സമ്പത്തിക വര്‍ഷത്തില്‍ 1560 കോടി ഡോളറിന്റെ (1.3 ലക്ഷം കോടി രൂപ) മൊബൈല്‍ ഫോണുകളാണ് മറ്റ് രാജ്യങ്ങളിലേക്ക് അയച്ചത്.
കയറ്റുമതിയില്‍ ആപ്പിളാണ് ഒന്നാം സ്ഥാനത്ത്. ഫോക്സ്കോണ്‍, വിസ്ട്രോണ്‍ ഇന്ത്യ (ഇപ്പോള്‍ ടാറ്റ ഇലക്ട്രോണിക്സ്), പെഗാട്രോണ്‍ എന്നിവരാണ് രാജ്യത്തെ ആപ്പിളിന്റെ നിര്‍മാതാക്കള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 33 ശതമാനമാണ് ആപ്പിളിന്റെ വളര്‍ച്ച. തൊട്ടുപിന്നില്‍ സാംസംഗുമുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മൊത്തം ഉല്‍പ്പാദന മൂല്യത്തിന്റെ ഏകദേശം 30 ശതമാനമാണ് കയറ്റുമതി.
മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 2022 ഏപ്രില്‍ മുതലാണ് സ്മാര്‍ട്ട്ഫോണുകളെ പ്രത്യേക വിഭാഗമാക്കി പരിഗണിക്കാന്‍ തുടങ്ങിയത്. ഭാരതത്തിന്റെ കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങളാണ്. വാണിജ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം യുഎസിലേക്കുള്ള കയറ്റുമതി 158 ശതമാനം വര്‍ദ്ധിച്ച് 560 കോടി ഡോളറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: