കോട്ടയം: ന്യൂഡല്‍ഹി ആസ്ഥാനമായുള്ള വിഖ്യാത സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ (ഐഐഎംസി) കോട്ടയത്തെ പ്രാദേശിക കേന്ദ്രവും പാലായിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും (ഐഐഐടി) അക്കാദമിക രംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കും. ഇതുസംബന്ധിച്ച ധാരണാപത്രം വെള്ളിയാഴ്ച ഒപ്പിടും. നവീന സാങ്കേതങ്ങളായ എ.ഐ, സൈബര്‍ സെക്യൂരിറ്റി, സെര്‍ച്ച് എന്ജിന് ഓപ്്റ്റിമൈസേഷന്, റോബട്ടിക്സ്, വെബ്സൈറ്റ് ക്രിയേഷന് തുടങ്ങിയ മേഖലകളില്‍ സഹകരണം ഉണ്ടാകും. കമ്മ്യൂണിക്കേഷന്‍ പബ്ലിക്ക് റിലേഷന്‍സ് , ക്രൈസിസ് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ വിഷയങ്ങളിലും സഹകരിക്കുമെന്ന് ഐഐഎംസി റീജണല്‍ ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍ വടവാതൂര്‍ അറിയിച്ചു.
കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം സ്ഥാപിച്ച പാലാ വലവൂരിലെ സ്വയംഭരണ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: