ലിറ്റിൽ ഹാർട്സ് എന്ന പുതിയ സിനിമയുടെ പ്രോമോയുടെ ഭാഗമായി ഷെയിൻ നിഗവും മറ്റു സഹതാരങ്ങളും ചേർന്ന് ഒരു ഓൺലൈൻ മീഡിയക്കു നൽകിയ അഭിമുഖത്തതിൽ വളരെ മോശം ഭാഷയിൽ ഷെയിൻ നിഗം ഉണ്ണി മുകുന്ദനെ അപമാനിച്ചു. സഭ്യതയുടെ സർവ സീമയും ലംഘിച്ച ആ വാക്കുകൾ ഒരു തരത്തിലും പുറത്തുപറയാനാകില്ല. ഒരു പക്ഷെ തന്റെ കുടുംബത്തിൽ സാധാരണയായി ഉപയോഗിക്കുന്ന വാക്കായതിനാലാകും ഒരു തരത്തിലുള്ള ഒരു സങ്കോചവുമില്ലാതെ സ്ത്രീകൾ കൂടെയിരിക്കുന്നുവെന്ന ഒരു വിചാരവുമില്ലാതെ താങ്കൾ തുറന്നടിച്ചതു.
ഒരിക്കലും സ്വബോധത്തോടെ ഒരാൾക്കും ഉപയോഗിക്കാനാകാത്ത ആ വാക്ക് ലഹരി ഉപയോഗത്തിനു ദുഷ്പേര് കേൾപ്പിച്ച താങ്കൾ എന്തിന്റെ പുറത്തു പറഞ്ഞതായാലും, ചെയ്തത് പിണറായി വിജയൻറെ വാക്കുകൾ കടം കൊണ്ട് പറയുകയാണെങ്കിൽ ചെറ്റത്തരം തന്നെയാണ്.
പല ആവർത്തി കേട്ടു നോക്കി താങ്കളുടെ സംസാരം. അത് നിഷ്കളങ്കമായി കെട്ടു കളയാവുന്ന ഒന്നല്ല. അഭിമുഖത്തിൽ കൂടെയുള്ളവരുടെ, ആ സമയത്തുള്ള ശരീര ഭാഷ ശ്രദ്ധിച്ചാൽ താങ്കൾ പറഞ്ഞത് ശുദ്ധ തെമ്മാടിത്തരമാണെന്നു നിസംശയം പറയാനാകും. ഇതിനിടയിൽ ചില കുബുദ്ധികൾ താങ്കളെ ന്യായീകരിക്കാൻ വേണ്ടി വന്നിട്ടുണ്ട്. പറയുന്നതിനെ സാഹചര്യത്തിൽ നിന്നും അടർത്തി മാറ്റി, ദുർവ്യാഖ്യാനം ചെയ്യാൻ ശ്രമിയ്ക്കുകയാണെന്ന ക്യാപ്സ്യൂളുമായി എത്തി .
പല സാഹചര്യത്തിലും തലയ്ക്കു വെളിവില്ലാത്ത രീതിയിൽ സംസാരിച്ചു കേട്ടിട്ടുള്ളതാണ് താങ്കൾ. എന്നാൽ ഇത്തവണ അതല്ല, മര്യാദയുടെ സർവ സീമകളും ലംഘിച്ചിരിയ്ക്കുകയാണ്. ഒരു പൊതുവേദിയിൽ വെച്ച് തന്റെ സഹപ്രവർത്തകനായ നടനെ ഒരു പ്രകോപനവും കൂടാതെ തരം താണ വാക്കുകളിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നത് താങ്കളുടെ വ്യക്തിത്വത്തിന്റെയും സംസ്കാരത്തിന്റെയും പ്രതിഫലനമാണ്.
പരാജയപ്പെട്ട നടനായ സ്വന്തം അച്ഛന്റെ മേൽവിലാസവും കൊണ്ട് സിനിമയിൽ എത്തി, പലവിധ തോന്നിവാസങ്ങൾ ചെയ്തിട്ടും, പല ആളുകളും മരിച്ചു പോയ താങ്കളുടെ പിതാവിനോട് പുലർത്തിയിരുന്ന ബന്ധങ്ങൾ വെച്ച് സിനിമയിൽ രക്ഷിച്ചു നിർത്തി. ഒരു ബന്ധങ്ങളുമില്ലാതെ കഠിനമായി അദ്ധ്വാനിച്ചത് കൊണ്ട് മാത്രം വിജയങ്ങൾ കൈവരിച്ച ഉണ്ണിയോട് താങ്കളുടെ പുച്ഛവും പരിഹാസവുമൊക്കെ സ്വാഭാവികമാണ്. അർഹതയില്ലാത്തിടത്ത് കയറി ഇരിക്കുന്നതാണെന്ന തിരിച്ചറിവിൽ അവനവനോട് തോന്നുന്ന അവജ്ഞയാണ് താങ്കളുടെ പ്രവർത്തിയിൽ നിന്നും മനസ്സിലാക്കാനാകുന്നത് .
ഇനി ഒരിക്കൽ കയ്യിലിരുപ്പ് കൊണ്ട് താഴെ വീഴുമ്പോഴും, താങ്ങി നിർത്താൻ മുമ്പത്തെ പോലെ ആരും ഇല്ലാതാവുമ്പോൾ അവസാനിക്കുന്ന അഹന്ത മാത്രമേ താങ്കളുടെ കയ്യിലുളളൂ. ഇതുവരെ കേട്ടുകേൾവി പോലും ഇല്ലാത്ത ഒന്നാണ് ഇന്നലെ കണ്ടത്. വിവരദോഷം പറയുന്നത് കേട്ട് അതിലിടപെടാതെ ചിരിച്ചു കൊണ്ടിരുന്ന സഹപ്രവർത്തകരും അതിൽ പങ്കാളികളാണ്. മലയാള ചലച്ചിത്ര മേഖലയിലെ മുതിർന്നവർ തന്നെ ഇടപെടേണ്ട തരത്തിലുള്ള ഒരു വിഷയമാണിത്. ഇതുപോലെയുള്ള അല്പന്മാരോട് പ്രതികരിച്ച് ഉണ്ണി തന്റെ വിലയേറിയ സമയം നഷ്ടപ്പെടുത്തരുത്. ഇവനൊക്കെ ഉള്ളത് കാലം കാത്തു വെച്ചിട്ടുണ്ട്. അത് സമയം പോലെ കിട്ടിക്കോളും.
ഷെയിൻ സംസ്കാരം എന്നത് വിലയ്ക്ക് കിട്ടില്ല. ഒരു എളിയ സിനിമ പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് പറയാനുള്ളത് ഒരു ഒറ്റ കാര്യം മാത്രമാണ്. സംസ്കാരം രക്തത്തിൽ അലിഞ്ഞു ചേർന്ന് കിട്ടണം. താങ്കളെപ്പോലെ സിനിമയിലെ ഗോഡ് ഫാദർമാർ താങ്ങി നിർമിച്ച വിജയമല്ല ഉണ്ണിയുടേത്. ഒരു പരാജയപ്പെട്ട നടൻ ആയിട്ട് പോലും താൻ ഇത്രയും ഉയർന്ന നിലയിൽ വന്നതിന്റെ കാരണം, താങ്കളെ താങ്ങി നിർത്താൻ ഒരു മട്ടാഞ്ചേരി മാഫിയ ഉണ്ടായിട്ടുള്ളത് കൊണ്ടാണെന്നു വ്യക്തമായിട്ട് അറിയാൻ പറ്റും.
പക്ഷേ, ഒരു തരത്തിലുള്ള സഹായങ്ങളും ഇല്ലാതെയാണ് ഉണ്ണി മുകുന്ദൻ സിനിമ ജീവിതം കെട്ടിപ്പൊക്കിയത്. ഗുജറാത്തിൽ നിന്ന് കേരളത്തിലേക്ക് ഉണ്ണി വരുന്ന സമയത്ത് തന്റെ കയ്യിൽ പ്രതീക്ഷകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് കഠിനാധ്വാനവും കഴിവും ചേർന്ന് കെട്ടിപ്പടുത്തിയതാണ് ഉണ്ണി തൻറെ സിനിമ ജീവിതം. അബിയുടെ മകൻ എന്നുള്ള ലേബൽ സിനിമയിൽ പ്രവേശിക്കാൻ വളരെ എളുപ്പമായിരുന്നു. പിന്നീട് താങ്കളെപ്പറ്റി പല വിധത്തിലുള്ള ആരോപണങ്ങളും ഉയർന്നു. സിനിമ സെറ്റിൽ വളരെ മോശം രീതിയിലുള്ള പ്രവർത്തനങ്ങളും പെരുമാറ്റങ്ങളും മൂലം പലനിർമ്മാതാക്കൾക്കും താങ്കൾ ബുദ്ധിമുട്ടുണ്ടാക്കി. അതിനെ തുടർന്ന് താങ്കളെ സിനിമയിൽ നിന്ന് വിലക്കുക വരെ ചെയ്തിട്ടുണ്ട്. പല ഗോഡ്ഫാദർമാരും മാഫിയയും കൂടെയുണ്ട് എന്ന അഹങ്കാരത്തിലാണ് താങ്കൾ ഈ കാട്ടിക്കൂട്ടുന്നത് എന്ന് മനസിലാക്കാൻ ഏതു കൊച്ചു കുട്ടിക്കും കഴിയും. എന്തുകൊണ്ടും താങ്കളെക്കാൾ നടനാകാൻ സൗന്ദര്യം കൊണ്ടും ശരീരം കൊണ്ടും യോഗ്യത ഉണ്ണിക്കു തന്നെയാണ്. ഒരു കഴിവും യോഗ്യതയും ഇല്ലാതെ സിനിമയിൽ വന്നതിന്റെ നെഗളിപ്പാണ് താങ്കൾ കാണിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ഏതു മനുഷ്യനും മനസ്സിലാവും. മലയാളസിനിമയെ ഇന്ന് ഗ്രഹിച്ചിരിക്കുന്ന മയക്കുമരുന്നിന്റെയും കള്ളപ്പണത്തിന്റെയും അധോലോക പ്രവർത്തനങ്ങളുടെയും ഒരു ഉപോൽപ്പന്നമാണ് താങ്കൾ. ഒരൊറ്റകാര്യം പറഞ്ഞു കൊണ്ട് നിർത്തട്ടെ “മോനെ ദിനേശാ.. തല മറന്നു എണ്ണ തേക്കരുത്”.
ജഗത് ജയപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: