മാവേലിക്കര: ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ചെട്ടികുളങ്ങര കൈതവടക്ക് ചരൂര്‍ വൈശാഖില്‍ റിട്ട. അദ്ധ്യാപകന് കെ.പി. രാധാകൃഷ്ണ പിള്ള (77) അന്തരിച്ചു. സംസ്കാരം ഇന്നലെ വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍ നടന്നു. എ.എന്‍.പി. നായര്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് അംഗവും, ചെട്ടികുളങ്ങര ഹയര്‍ സെക്കന്ററി സ്കൂള്‍ & റ്റി.റ്റി.ഐ മാനേജര്‍, ടി.കെ. മാധവസ്മൃതി സാമൂഹിക സമരസതാ പുരസ്കാരസമിതി ചെയര്‍മാനുമായിരുന്നു.
1984 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ചെട്ടികുളങ്ങരയിലെ ഹൈന്ദവ കരയോഗങ്ങളുടെ രൂപീകരണ വിഷയത്തിലും ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ അബ്രാഹ്മണ പൂജാരി വിവാദ വിഷയത്തിലും വിശാല ഹൈന്ദവ ഐക്യത്തിനും വേണ്ടി നിലകൊണ്ട കാര്യകര്‍ത്താവ് കൂടിയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹും ജന്മഭൂമി എംഡിയുമായ എം. രാധാകൃഷ്ണന്, പ്രാന്ത പ്രചാരക് പ്രമുഖ് ടി. എസ്. അജയകുമാര്‍, കാര്യകാരി സദസ്യന്‍ എം. ആര്. പ്രസാദ്, ജില്ലാ സംഘചാലക് ഡി. ദിലീപ്, വിഭാഗ പ്രചാരക് എം.യു. അനൂപ്, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടന സെക്രട്ടറി സി. ബാബു, സംസ്ഥാന സഹ സംഘടന സെക്രട്ടറി വി. സുശികുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. ഹരിദാസ്, സംസ്ഥാന വക്താവ് ആര്. വി. ബാബു, മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ ബിന്ദു മോഹന്‍, സംസ്ഥാന സെക്രട്ടറിമാരായ എം.സി. സാബുശാന്തി, പുത്തൂര്‍ തുളസി, സംസ്ഥാന ഉപാധ്യക്ഷന്‍ ക്യാപ്റ്റന്‍ സുന്ദര്‍ജി, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം ജി. ശശികുമാര്‍, ബാലഗോകുലം സംസ്ഥാന സമിതി അംഗം വി.ജെ. രാജ്മോഹന്‍, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന സമിതി അംഗം ഉമ്പര്‍നാട് വിനോദ്, ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പാലമുറ്റത്ത് വിജയകുമാര്‍, സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി എസ്. ശ്രീജിത്ത്, സെക്രട്ടറി ഗോകുലം ഗോപന്, ഹിന്ദു ഐക്യവേദി ജില്ലാ, താലൂക്ക് കാര്യകര്‍ത്താക്കള്‍, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഭാര്യ: കെ. രാധാമണി അമ്മ (റിട്ട. അദ്ധ്യാപിക, കായംകുളം ഗവ. ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍) മക്കള്‍: മഹേഷ് രാധാകൃഷ്ണന് (നെസ്റ്റണ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കൊച്ചി) ലക്ഷ്മി ആര്. (അദ്ധ്യാപിക, ചെട്ടികുളങ്ങര ഹയര്‍ സെക്കന്ററി സ്കൂള്‍). മരുമക്കള്‍ പാര്‍വ്വതി മോഹന്‍ (അദ്ധ്യാപിക, എന്‍എസ്എസ് ഹിന്ദു കോളജ്, ചങ്ങനാശ്ശേരി) ഡോ. രാംകുമാര്‍ (യു.കെ). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: