ഗതാഗത നിയമങ്ങൾ സംബന്ധിച്ച് നിരവധി സംശയങ്ങളാണ് ആളുകളിൽ നിലനിൽക്കുന്നത്. ഇതിന് പരിഹാരമെന്ന നിലയിൽ എംവിഡിയുടെ ബുക്കും പേപ്പറും പദ്ധതി രംഗത്തെത്തിയിരിക്കുകയാണ്. കേരളാ മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾ സംബന്ധിച്ചും ഗതാഗത നിയമങ്ങളെക്കുറിച്ചും റോഡ് സുരക്ഷയെക്കുറിച്ചും ഉൾപ്പെടെയുള്ള സംശയങ്ങളാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നത്.
എല്ലാ വെള്ളിയാഴ്ചകളിലും യൂട്യൂബ് ചാനലുകളിലൂടെയാണ് ഇത് സംപ്രോഷണം ചെയ്യുന്നത്. സംശയങ്ങൾക്ക് ഇതിൽ നിന്നും മറുപടി ലഭിക്കുന്നതാണ്. സംശയങ്ങൾ സംബന്ധിച്ച് വ്യക്തമായ രീതിയിൽ വീഡിയോയായി ചിത്രീകരിച്ച് 9188961215 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കാവുന്നതാണ്.
ഓരോ ആഴ്ചയും ലഭിക്കുന്ന സംശയങ്ങൾക്കുള്ള മറുപടി വെള്ളിയാഴ്ച സംപ്രേഷണം ചെയ്യുന്ന പരിപാടിയിലുണ്ടാകും. എംവിഡിയിലെ ഉന്നത തല ഉദ്യോഗസ്ഥരാണ് സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: