ന്യൂദല്‍ഹി: അഞ്ചാംഘട്ടവോട്ടെടുപ്പില് ജമ്മു കശ്മീരിലെ ബാരാമുള്ളയിലെ വലിയ ജനപങ്കാളിത്തം വലിയ മാറ്റത്തിന്റെ സൂചനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം 55.79 ശതമാനമാണ് ഇവിടെ പോളിങ്. ബാരാമുള്ളയിലെ വോട്ടര്‍മാരെ ഹൃദയം കൊണ്ട് അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു.
ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള അടിയുറച്ച വിശ്വാസത്തിന്റെ തെളിവാണിതെന്ന് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എക്സില്‍ കുറിച്ചു. ബാരാമുള്ളയിലെ ജനങ്ങള്‍ ജനാധിപത്യോത്സവത്തിന്റെ കുംഭമേളയില്‍ പങ്കുകൊണ്ടത് ആഹ്ലാദകരമായ അനുഭവമാണ്, മനോജ് സിന്‍ഹ് കുറിച്ചു.
ലെഫ്റ്റനന്റ് ഗവര്‍ണറുടെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിനന്ദിച്ചത്. ജനാധിപത്യമൂലങ്ങളോട് ഉറച്ച ആദരവ് കാട്ടിയതിന് ബാരാമുള്ളയിലെ എന്റെ സഹോദരീ സഹോദരന്മാരെ ഞാന്‍ അഭിനന്ദിക്കുന്നു. ഇത് വലിയ തരംഗമാണ്, അദ്ദേഹം പറഞ്ഞു.
മുപ്പത്തഞ്ച് വര്‍ഷത്തിനിടയില്‍ എട്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണ് ഇപ്പോള്‍ ബാരാമുള്ളയില്‍ രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: