മലയാളത്തിന്റെ അഭിമാനവും അഹങ്കാരവുമായ മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍ മധുരം… ആ മധുരത്തിനോടൊപ്പം മലയാളികള്‍ക്ക് സമ്മാനമൊരുക്കിയിരിക്കുയാണ് ഏഷ്യനെറ്റ് ബിഗ് ബോസ് ഷോയിലൂടെ…. ലാലേട്ടന്റെ കൈയ്യക്ഷരം ഫോണ്ട് രൂപത്തില്‍… ഇനി മലയാളികളുടെ എഴുത്തും ലാലേട്ടന്റെ കൈപ്പടയില്‍.
ലാലേട്ടന്റെ കൈയക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ ലഭ്യമാകും .സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത് . A10 എന്നായിരിക്കും ഈ ഫോണ്ട് അറിയപ്പെടുക.
കൂടാതെ ഏഷ്യാനെറ്റ് മൂവീസും ക്ലബ് എഫ് എം ചേർന്ന് സംഘടിപ്പിച്ച ” സിനിമ കഥ ” യുടെ കഥയും മോഹന്ലാലിന് മുമ്പിൽ അവതരിപ്പിച്ചു.
അഭിനയം മാത്രമല്ല തനിക്ക് ആലാപനവും വഴങ്ങുമെന്ന് താരം തെളിയിച്ച ലാലേട്ടന്റെ എഴുത്തും നമുക്ക് സ്വന്തം. ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ വേദിയില്‍ വച്ച് നടനവിസ്മയം ശ്രീ മോഹന്‍ലാലിന്റെ ജന്മദിനം റീജിയണല്‍ ബിസിനസ് ഹെഡ് കൃഷ്ണന്‍ കുട്ടിയുടെയും ചാനല്‍ ഹെഡ് കിഷന്‍ കുമാറിന്റെയും സാന്നിധ്യത്തില്‍ ആഘോഷിച്ചു. ബിഗ് ബോസ് വേദി ഇന്ന് മറ്റൊരു ചരിത്രനിമിഷത്തിനു കൂടിയാണ് സാക്ഷ്യം വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: