2024-ലെ കാൻ ഫിലിം ഫെസ്റ്റിവല്‍ പങ്കെടുത്ത ഐശ്വര്യ റായ് ബച്ചന്റെ വേഷങ്ങളും അതിന്റെ ചിത്രങ്ങളും വൈറലായിരുന്നു. വലത്തേ കെെയിൽ പ്ലാസ്റ്ററുമായാണ് താരം റെഡ് കാർപ്പറ്റിൽ എത്തിയത്. ഇപ്പോഴിതാ തിരിച്ചെത്തിയ ഐശ്വര്യ ഉടനെ കെെയിലെ പരിക്കിന് ശസ്ത്രക്രിയയ്ക്ക് വിധേയമാകുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് നടിയും മകളും കാനില്‍ നിന്നും തിരിച്ചെത്തിയത്.
ഡോക്ടർമാരുമായും ചർച്ച ചെയ്തതിന് ശേഷമാണ് താരം ഫ്രാൻസിലേക്ക് പോയത്. ഉടൻ തന്നെ താരത്തിന്റെ കൈയ്ക്ക് ശസ്ത്രക്രിയ ആവശ്യമായി വരും. കാനിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷം ശസ്ത്രക്രിയ അടുത്ത ആഴ്ച അവസാനത്തോടെ നടക്കും” – ഐശ്വര്യയുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
ഫ്രാൻസിലേക്ക് പോകുന്ന സമയത്തും ഐശ്വര്യയുടെ കെെയിൽ പ്ലാസ്റ്റർ ഇട്ടിരുന്നു. എന്നാൽ കെെയ്ക്ക് എങ്ങനെയാണ് പരിക്ക് പറ്റിയതെന്ന് വ്യക്തമല്ല.മുന്‍പ് കാൻ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായിരുന്നു ഐശ്വര്യ. എല്ലാ വര്‍ഷവും കാൻ ഫിലിം ഫെസ്റ്റിവലിന് വിവിധ പരിപാടികളുമായി എത്തുന്ന ബോളിവുഡ് താരം കൂടിയാണ് ഐശ്വര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: