തൃശ്ശൂര്‍: സിഎസ്യു മുംബൈ കാമ്പസ് ഡയറക്ടറായിരുന്ന പ്രൊഫ. കെ.കെ. ഷൈന്‍ ഗുരുവായൂര്‍ കാമ്പസ് ഡയറക്ടറായി സ്ഥാനമേറ്റു. സ്ഥലം മാറി പോകുന്ന സിഎസ്യു ഗുരുവായൂര്‍ കാമ്പസ് ഡയറക്ടര്‍ പ്രൊഫ. ആചാര്യ ഗോവിന്ദപാണ്ഡെയുടെ നേതൃത്വത്തില്‍ സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വീകരിച്ചു.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ സതേണ്‍ റീജിയന് കൗണ്‍സില്‍ മുന്‍ ചെയര്മാന്, തമിഴ്നാട് ടീച്ചര്‍ എഡ്യൂക്കേഷന്‍ യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്കൂള്‍ കേരളാ റീജിയന് അഡൈ്വസറി കമ്മിറ്റി ചെയര്മാന്, ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ അക്കാദമിക്ക് കൗണ്‍സില്‍ ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പ്രൊഫ. കെ.കെ.ഷൈന്‍ ദേശീയതലത്തില്‍ അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകനാണ്.
തിരുപ്പതി രാഷ്ട്രീയ സംസ്കൃത വിദ്യാപീഠത്തില്‍ നിന്ന് സംസ്കൃത സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും ഗവേഷണ ബിരുദവും നേടിയ ഷൈന്‍ രാഷ്ട്രീയ സംസ്കൃത സംസ്ഥാനില്‍ നിന്ന് എഡ്യൂക്കേഷനില്‍ ഗവേഷക ബിരുദവും നേടിയിട്ടുണ്ട്. ബഹുഭാഷാ പണ്ഡിതനാണ്. നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് നല്‍കിവരുന്ന ഡോ. ബി.ജി. ദാസ് സാമുവല്‍ അവാര്‍ഡ്, റോട്ടറി ക്ലബ് നാഷന് ബില്‍ഡര്‍ അവാര്‍ഡ്, ചെന്നൈ സംസ്കൃത സൊസൈറ്റിയുടെ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള അവാര്‍ഡ് ഉള്‍പ്പെടെ വിവിധ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: