കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ പുതുക്കി ക്ലബ്ബിന്റെ ക്യാപ്റ്റനും ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശ താരവുമായ അഡ്രിയാന്‍ ലൂണ. ക്ലബ്ബുമായുള്ള കരാര്‍ 2027 വരെയാണ് നീട്ടിയത്.
കഴിഞ്ഞ മൂന്നു സീസണുകളില്‍ ക്ലബിനൊപ്പം ഉണ്ടായിരുന്ന അഡ്രിയാന്‍ ലൂണ മൈതാനത്തിനകത്തും പുറത്തും ക്ലബിന് വേണ്ടി അസാധാരണമായ പ്രകടനവും നേതൃത്വപാടവവും അര്‍പ്പണബോധവും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ക്ലബ്ബ് ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ലൂണയുമായി കരാര്‍ പുതുക്കിയത് വഴി വരും സീസണിനായി മികച്ച അടിത്തറയുണ്ടാക്കുന്നതിനാണ് ക്ലബ്ബ് തുടക്കമിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: