ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ സീസണിലെ മികച്ച താരമായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫില്‍ ഫോഡന് തെരഞ്ഞെടുക്കപ്പെട്ടു. 23 കാരനായ തീരം സീസണില്‍ 17 ഗോളുകള്‍ നേടി, ഒപ്പം എട്ട് അസിസ്റ്റുകളും ഗോളിലേക്കുള്ള അത്യുഗ്രന്‍ നീക്കങ്ങള്‍ക്ക് വഴിവെക്കുന്നതിലും വലിയ പങ്ക് വഹിച്ചു.
ഈ മാസം ആദ്യം ഫുട്ബോള്‍ എഴുത്തുകാരുടെ അസോസിയേഷന് ഫു്ടബോളര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തത് ഫോഡനെ ആയിരുന്നു. ഫോഡന് മുന്നില്‍ പ്രമിയര്‍ ലീഗിന്റെ ഈ സീസണില്‍ ഏറ്റവും കൂടതല്‍ ഗോള്‍ നേടിയ താരം എര്‍ലിങ് ഹാളണ്ട് ആണ്- 27 ഗോളുകള്‍. ലോകത്തെ ഏറ്റവും മഹത്തായ ഫുട്ബോള്‍ ഉത്സവമായ പ്രീമിയര്‍ ലീഗില്‍ നിന്നും ലഭിച്ച ഈ അംഗീകാരത്തില്‍ ഏറെ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നതായി ഫോഡന് വ്യക്തമാക്കി. തന്റെ നേട്ടത്തില്‍ ടീമിലെ പരിശീലകനുള്പ്പെടെയുള്ള സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കും വോട്ടെടുപ്പില്‍ പിന്തുണച്ചവര്ക്കും നന്ദി പറയാന്‍ ഫോഡന് മടിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: