കോട്ടയം: ക്നാനായ യാക്കോബായ സഭ മെത്രാപ്പോലീത്ത ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്പെന്‍ഡ് ചെയ്ത അന്ത്യോഖ്യാ പാത്രയര്‍ക്കീസ് ബാവയുടെ നടപടി കോട്ടയം മുന്‍സിഫ് കോടതി രണ്ട് സ്റ്റേ ചെയ്തു.
മെത്രാപ്പോലീത്തയെ അനുകൂലിക്കുന്നവര്‍ നല്കിയ ഹര്‍ജിയിലാണിത്. 25ന് വിശദമായ വാദം കേള്‍ക്കുന്നത് വരെ തല്‍സ്ഥിതി തുടരാനാണ് നിര്‍ദേശം.
വ്യാഴാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ കുര്യാക്കോസ് മാര്‍ സേവേറിയോസില്‍ നിന്ന് സഭ വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്പെന്ഷന്. കഴിഞ്ഞ ദിവസമാണ് മെത്രാപ്പോലീത്തയെ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വീതിയന് ബാവ സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: