ജമ്മു: ദക്ഷിണ കശ്മീരിലെ ഹിമാലയത്തിൽ ജൂൺ 29 മുതൽ ആരംഭിക്കുന്ന ഈ വർഷത്തെ അമർനാഥ് യാത്രയ്ക്കായി 65,000 തീർഥാടകർ മുൻകൂർ രജിസ്ട്രേഷൻ നേടിയതായി അധികൃതർ അറിയിച്ചു.
വാർഷിക അമർനാഥ് തീർഥാടനത്തിനുള്ള രജിസ്ട്രേഷൻ ഏപ്രിൽ 15 ന് ആരംഭിച്ചത് പെർമിറ്റ് നേടുന്നതിനായി ധാരാളം ആളുകൾ ഇവിടെയുള്ള നിയുക്ത ബാങ്ക് ശാഖകളിൽ എത്തിയിരുന്നതായി അധികൃതർ അറിയിച്ചു.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ (പിഎൻബി) രാജ്യത്തുടനീളമുള്ള വിവിധ ശാഖകളിൽ ഇന്ന് വൈകുന്നേരം വരെ 65,000 തീർത്ഥാടകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥനാണ് ഇക്കാര്യം ദേശീയ വാർത്താ ഏജൻസിയെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: