കൊച്ചി: നാടന്‍പാട്ട് ഗായിക മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ആര്യാ ശിവജി ജീവനൊടുക്കിയത് എന്തിനെന്ന ചിന്തയിലാണ് കുടുംബവും സുഹൃത്തുക്കളും.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ വൈകിട്ട് കുമ്പളങ്ങി സ്മൃതി കൂടിരത്തില്‍ സംസ്കരിച്ചു.
കുമ്പളങ്ങിയിലെ വീട്ടിലാണ് അറിയപ്പെടുന്ന നാടന്‍പ്പാട്ട് ഗായിക കൂടിയായ ആര്യ തൂങ്ങി മരിച്ചത്.ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടില്ല.മരണകാരണത്തില്‍ അന്വേഷണം തുടങ്ങിയെന്ന് പള്ളുരുത്തി പൊലീസ് അറിയിച്ചിട്ടുണ്ട്.
ചന്തിരൂര്‍ മായ നാടന്‍പാട്ട് സംഘത്തിലെ ഗായികയാണ് 20 വയസ് മാത്രം പ്രായമുളള ആര്യ.കുരുത്തോല കൊണ്ട് ശില്പങ്ങള് ഉണ്ടാക്കുന്നതിലും മികവ് കാട്ടിയിരുന്നു. എസ്എഫ്ഐയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും പങ്കെടുത്തിരുന്നു. അച്ഛമ്മയും വല്യമ്മയും പുറത്ത് ഉള്ളപ്പോഴാണ് കുമ്പളങ്ങിയിലെ വീട്ടിലെ മുറിയില്‍ കയറി വാതിലടച്ച് ആര്യ ജീവനൊടുക്കിയത്.
മാനസികമായി എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി ആര്‍ക്കും അറിയില്ല. ആത്മഹത്യക്ക് മുന്‍പ് കോളേജിലെയും നാടന്‍പാട്ട് സംഘങ്ങളുടെയും വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ആര്യ പുറത്തു പോയിരുന്നു. ആര്യയുടെ ഫോണ്‍ പരിശോധിക്കാനായി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തിന്ന്റെയും റെയും സുഹൃത്തുക്കളുടെയും മൊഴി എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: