പുന്നപ്ര : അറവുകാട് എച്ച്എസ്എസില്‍ നടക്കുന്ന ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘശിക്ഷാ വര്‍ഗില്‍ പ്രചാര്‍ വിഭാഗ് സംഘടിപ്പിക്കുന്ന പ്രദര്‍ശനി ഏറെ ശ്രദ്ധേയമാകുന്നു.
പൗരധര്‍മ്മം മുതല്‍ സ്വദേശി വ്രതം വരെ രേഖപ്പെടുത്തിയ പ്രദര്‍ശിനിയില്‍ നിന്ന് ചരിത്രാന്വേഷികള്‍ക്ക് വിലപ്പെട്ട അറിവുകളാണ് ലഭ്യമാകുന്നത്. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് 1925ല്‍ യങ് ഇന്ത്യ, ഹരിജന്‍ എന്നീ പത്രങ്ങളില്‍ ഗാന്ധിജി എഴുതിയ ലേഖനങ്ങള്‍, തോമസ് ആല്‍വ എഡിസന്റെ മരണം, ടൈറ്റാനിക്ക് കപ്പലിന്റെ തകര്‍ച്ച, രാജീവ് ഗാന്ധിയുടെ മരണം തുടങ്ങി ചരിത്രരേഖങ്ങള്‍ അടങ്ങിയ നിരവധി പത്രങ്ങളുടെ വിവരങ്ങള്‍ ചരിത്രം പത്രത്താളുകളിലൂടെ എന്ന വിഷയത്തെ മുന്‍നിര്‍ത്തി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇവ യുവതലമുറയ്ക്കും പുതിയ അറിവുകളാണ് പകര്‍ന്നു നല്‍കുന്നത്. കാലി വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങളും പ്രദര്‍ശനിയിലുണ്ട്. ഒറീസ്സയിലെ മൊട്ടു, കാസര്‍കോട് കുള്ളന്‍, ചെറുവള്ളി പശു, കപില തുടങ്ങി നിരവധി ഇനം ഗോക്കളുടെ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്വദേശിഉത്പന്നങ്ങളെപ്രോത്സാഹിപ്പിക്കുന്നതിനായി നൂറുകണക്കിന് ഉത്പന്നങ്ങളുടെ ചിത്രങ്ങളും മാറ്റുകൂട്ടുന്നു.
പൗരധര്‍മ്മത്തെ മുന്‍നിര്‍ത്തി ഓരോ പൗരനും അറിഞ്ഞിരിക്കേണ്ട നിയമ വിഷയങ്ങള്‍, കുടുംബ ഭദ്രത നിലനിര്‍ത്താന്‍ കുടുംബത്തില്‍ ഓരോ അംഗങ്ങളും ആചരിക്കേണ്ട പദ്ധതികള്‍. ഇതില്‍ ജന്മദിനാഘോഷങ്ങള് മുതല്‍ വിവാഹം, കുടില്‍ വ്യവസായം, അതിഥി സത്ക്കാരം,ആഹാരക്രമം, പരിസര ശുചീകരണം, വേഷവിധാനം വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതൊടൊപ്പം പ്രകൃതിയെ സംരക്ഷിക്കുന്ന പദ്ധതികളും ശ്രദ്ധേയമാകുന്നു.
ആര്‍എസ്എസ് പ്രചാര്‍ വിഭാഗ്, സാമാജിക സമരസത, കുടുംബ പ്രബോധന്‍, പൗരധര്‍മ്മം, സ്വദേശിവ്രതം എന്നീ നാലു വിഷയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് വര്‍ഗുകളില്‍ ഉള്‍പ്പെടെ ഇത്തരം പ്രദര്‍ശനികള്‍ സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: