ഭഗവാന് മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട മാസമാണ് വൈശാഖമാസം. മാധവന് പ്രിയങ്കരമായതുകൊണ്ടുതന്നെ മാധവമാസം എന്നും അറിയപ്പെടുന്നു. നന്മകളുടെയും അഭിവൃദ്ധിയുടെയും മാസമാണ്.
രത്നങ്ങളില്‍ കൗസ്തുഭം, പക്ഷികളില്‍ ഗരുഢന്‍, വൈഷ്ണവരില്‍ ശംഭു എന്നതു പോലെ മാസങ്ങളില്‍ ശ്രേഷ്ഠം വൈശാഖമാണ്. ലക്ഷ്മീ സമേതനായ ശ്രീമന്‍ നാരായണന്റെ സാന്നിദ്ധ്യം ഈമാസം മുഴുവനും ഭൂമിയില്‍ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നു. വൈശാഖമാസത്തിന്റെ മാഹാത്മ്യം, സ്കന്ദപുരാണത്തിലും, പത്മപുരാണത്തിലും വിശദമായി പ്രതിപാദിക്കുന്നുണ്ട്.
വിഷ്ണുഭജനത്തില് ഏറ്റവും ഫലസിദ്ധി ഉണ്ടാകുന്നത് വൈശാഖമാസത്തിലാണ് എന്ന് കരുതപ്പെടുന്നു. ഭഗവാന്റെ നരസിംഹാവതാരം, പരശുരാമാവതാരം, ബലരാമാവതാരം ഇവയെല്ലാം നടന്നതും വൈശാഖത്തിലാണ്. പുണ്യമായ അക്ഷയ ത്രിതീയയും ഈ മാസത്തിലാണ് വരുന്നത്. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ മന്ത്രങ്ങള്‍, നാരായണീയം, വിഷ്ണു സഹസ്രനാമം, ഭാഗവതം, വിഷ്ണു പ്രീതികരങ്ങളായ കീര്‍ത്തനങ്ങള്‍ ശ്ലോകങ്ങള്‍ ഇവയെല്ലാം ഭക്തിയോടെ വൈശാഖമാസത്തില്‍ ജപിക്കുന്നത് പൂര്‍ണ ഫലസിദ്ധി നല്കുന്നു. വിഷ്ണുഭജനത്തോടൊപ്പം, വൈഷ്ണവക്ഷേത്ര ദര്‍ശനവും വൈശാഖത്തില്‍ ശ്രേയസ്കരമാണ്. വസന്ത ഋതുവിന്റെ ശ്രേഷ്ഠ, സുരഭിലതകള് നിറഞ്ഞു തുളുമ്പുന്ന വൈശാഖത്തില്‍ പ്രഭാതസ്നാനം, ദാനം എന്നിവ വളരെ ശ്രേയസ്കരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: