കൊച്ചി: സംസ്ഥാനത്ത് നടക്കുന്ന ഭൂമിയുടെ ഡിജിറ്റല്‍ സര്‍വേയിലും കൈക്കൂലി ആരോപണം ഉയര്‍ന്നതോടെ എറണാകുളം ജില്ലയിലെ സര്‍വ്വേയുടെ ചുമതലക്കാരില്‍ ഒരാളായ കരാര്‍ സര്‍വ്വേയറെ പിരിച്ചുവിട്ടു. ഡിപ്പാര്‍ട്ട്മെന്റ് സര്‍വ്വേയറെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു സര്‍വ്വേയുടെ തുടക്കത്തില്‍ തന്നെ ഇത്തരത്തില്‍ വ്യാപകമായ കൈക്കൂലി ആരോപണം ഉയര്‍ന്നത് സര്‍ക്കാരിന് വലിയ നാണക്കേടായി. അതിനിടെ ഭൂമിയുടെ ഡിജിറ്റല്‍ സര്‍വേയുടെ മറവില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാടകയ്ക്ക് എടുത്ത് സമാന്തര സര്‍വ്വേ നടത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയും വേണ്ടിവന്നു.
അതേസമയം റിസര്‍വേയിലെ തെറ്റ് തിരുത്താന്‍ നല്കിയ പതിനായിരക്കണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നതെന്ന് അറിയുന്നു. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. ഇടുക്കി, ആലപ്പുഴ ജില്ലകളിലും പതിനായിരത്തിലേറെ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ട്. പട്ടയം ലഭിച്ച ഭൂമി സ്വന്തമെന്ന നിലയ്ക്ക് ഇതുവരെ ഉപയോഗിച്ചിരുന്നവര്‍ അത് രേഖയില്‍ വീണ്ടും സര്‍ക്കാര്‍ ഭൂമിയായതോടെയാണ് തിരുത്തിയെടുക്കാന്‍ താലൂക്ക് ഓഫീസുകള്‍ കയറിയിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: