ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ വോട്ട് ചെയ്യുന്നതിന് പണവും മറ്റ് സമ്മാനങ്ങളും നല്കി വോട്ടര്‍മാരെ സ്വാധീനിച്ചെന്ന് വ്യക്തമാകുന്ന വീഡിയോ പുറത്തുവന്നു. വോട്ട് ചെയ്താല്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്ന പണവും സമ്മാനങ്ങളും ചോദിച്ച് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനോട് കയര്‍ക്കുന്ന വോട്ടര്‍മാരുടെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
എന്നാല്‍ ഏത് പാര്‍ട്ടിയുടെ പ്രതിനിധിയോടാണ് വോട്ടര്‍മാര്‍ കയര്‍ക്കുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പല്‍നാട് ജില്ലയിലെ സത്തെനാപ്പള്ളിയില്‍ നിന്നാണ് ഈ വീഡിയോ പുറത്തുവന്നിട്ടുളളത്.
മറ്റൊരു സ്ഥലത്ത് ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് വിതരണം ചെയ്ത സാരിക്ക് ഗുണനിലവാരമില്ലെന്ന് കാട്ടി വോട്ടര്‍മാര്‍ തങ്ങള്‍ക്ക് കിട്ടിയ സാരികള്‍ വലിച്ചെറിയുന്ന വീഡിയോയും പുറത്തുവന്നു. ഒരു വോട്ടിന് 3000 രൂപ മുതല്‍ 5000 രൂപ വരെ നല്‍കിയതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: