പാലക്കാട്: കാട്ടുപന്നി ആക്രമിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രികന് പരിക്ക്. കിഴക്കഞ്ചേരി അമ്പിട്ടന്‍തരിശ് വാഴപ്പള്ളം ചിറകുന്നേല്‍ വീട്ടില്‍ ബിനേഷിനാണ് പരിക്കേറ്റത്.
കിഴക്കഞ്ചേരി പ്ലാച്ചികുളമ്പ് വേങ്ങശേരി പള്ളിക്ക് സമീപമാണ് സംഭവം. ബിനേഷിന്റെ വാരിയെല്ലിനാണ് പരിക്കേറ്റത്.
ബിനേഷ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാട്ടുപന്നികള്‍ പ്രദേശത്ത് ഭീഷണിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: