മൂന്നാര്‍: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മാട്ടുപ്പെട്ടി ഡാമിലെ പെട്രോള്‍ ബോട്ടുകള്‍ വൈദ്യുതിയിലേക്ക് മാറുന്നു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ടൂറിസം മേഖല കൂടുതല്‍ പ്രകൃതിസൗഹാര്ദ്ദമാക്കുന്നതിനുമായി കേരള ഹൈഡല്‍ ടൂറിസം സെന്ററാണ് പദ്ധതി നടപ്പാക്കുന്നത്.
ബാറ്ററികള്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതാണ് പദ്ധതി. ഇതുവഴി ബോട്ടുകള്‍ സമ്പൂര്‍ണ പ്രകൃതിസൗഹൃദമാകും. 11 കിലോവാട്ട് ശേഷിയുള്ള അക്വാമോട്ട് ഇലക്ട്രിക് ഔട്ട്ബോര്‍ഡും 28 കിലോവാട്ട് ശേഷിയുമുള്ള മോട്ടോറുമാണ് ബോട്ടില്‍ സജ്ജീകരിച്ചിരിക്കുന്നത്. പ്രതിദിനം 6500 ലിറ്റര്‍ പെട്രോളും പ്രതിവര്‍ഷം 7,00,000 രൂപയും ഇതിലൂടെ ലാഭിക്കാനാകും. പ്രതിവര്‍ഷം 15 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതും ഇത് തടയുന്നു. ഒരേസമയം 20 വിനോദസഞ്ചാരികള്‍ക്ക് 30 മിനിറ്റ് വരെ ബോട്ടില്‍ സഞ്ചരിക്കാം. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ വിജയത്തോടെ കൂടുതല്‍ ബോട്ടുകളുടെ എന്‍ജിനുകള്‍ ഇലക്ട്രിക്ക് സംവിധാനത്തിലേക്ക് മാറ്റും.
എട്ട് വര്‍ഷം കൊണ്ട് പദ്ധതിക്കായി ചെലവായ തുക തിരിച്ചെടുക്കാനാകും. ഇലക്ട്രിക്ക് ബോട്ടുകള്‍ ഉപയോഗിക്കുന്നതിലൂടെ ജല മലിനീകരണം, വായു മലിനീകരണം, ശബ്ദ മലിനീകരണം എന്നിവയും പൂര്‍ണമായി ഒഴിവാകും. വിനോദ സഞ്ചാരികള്‍ക്ക് ംംം.സലൃമഹമവ്യറലഹീtuൃശാെ.രീാ എന്ന വെബ്സൈറ്റ് വഴി സന്ദര്‍ശന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. രാവിലെ 9.30 മുതല്‍ അഞ്ച് വരെയാണ് പ്രവര്‍ത്തന സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: