പത്തനംതിട്ട:പെണ്‍കുട്ടിക്ക് പിറന്നാള്‍ കേക്കുമായി രാത്രി ബന്ധുവീട്ടിലെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാഫിനാണ് ദേഹമാസകലം പരിക്കേറ്റത്.
കെട്ടിതൂക്കി മര്‍ദ്ദിച്ചെന്നാണ് യുവാവ് പരാതിപ്പെട്ടത്. ചൊവ്വാഴ്ച രാത്രി കൊല്ലം തേവലക്കരയിലുള്ള 16 കാരിയുടെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
ബന്ധുക്കള്‍ വളഞ്ഞുവച്ച് മര്‍ദ്ദിച്ചെന്ന് മുഹമ്മദ് നഹാഫ് പറഞ്ഞു.എന്നാല്‍ വീട്ടില്‍ അതിക്രമിച്ചുകയറി 16 കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന ബന്ധുക്കളുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ തെക്കുംഭാഗം പൊലീസ് പോക്സോ കേസ് എടുത്തു. എന്നാല്‍ മര്‍ദ്ദനമേറ്റെന്ന യുവാവിന്റെ പരാതി ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: