തൃശൂര്‍: തൃശൂര്‍ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ അഭിലാഷും അബ്ദുള്സലിമും ‘ബോചെ പാര്‍ട്ണര്‍’ എന്ന ബ്രാന്‍ഡില്‍ ഫ്രാഞ്ചൈസി സൗജന്യമായി നേടി. ഓട്ടോറിക്ഷ ആണ് ‘ബോചെ പാര്ട്ണ’റാവുന്നത്. തൃശൂര്‍ ബോബി ഗ്രൂപ്പ് കോര്‍പ്പറേറ്റ് ഓഫീസിനു മുന്നില്‍ ഓട്ടോ ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനവും മാര്‍ക്കറ്റിങ് പ്രമോഷനും ബോചെ നിര്‍വ്വഹിച്ചു. കില ചെയര്മാന് കെ.എന്‍. ഗോപിനാഥ് അധ്യക്ഷനായി. ഉദ്ഘാടനത്തിന് അരമണിക്കൂറിനുള്ളില്‍ 8000 രൂപയുടെ വില്പന നടന്നു.
ചാരിറ്റി ശീലമാക്കിയ ഇവര്‍ ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്ന് സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അങ്ങനെ ആയിരക്കണക്കിന് രൂപയുടെ ബോചെ ടീ വാങ്ങി, ലാഭത്തിന്റെ പങ്ക് ചാരിറ്റിക്ക് ഉപയോഗിച്ചു. ഇതറിഞ്ഞാണ് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വക ‘ബോചെ പാര്‍ട്ണര്‍’ ഫ്രാഞ്ചൈസി നല്‍കിയത്. സഞ്ചരിക്കുന്ന ‘ബോചെ പാര്‍ട്ണര്‍’ ഫ്രാഞ്ചൈസി ആയതിനാല്‍ എവിടെ വെച്ചും ഇതില്‍ നിന്ന് ആര്‍ക്കും ബോചെ ടീ വാങ്ങാം.
ബോചെ ടീ ഒരു പാക്കറ്റിന് 40 രൂപയാണ്. ഒപ്പം സൗജന്യമായി ഒരു ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റും കിട്ടും. ദിവസവും രാത്രി 10.30ന് നറുക്കെടുപ്പ്; സമ്മാനം 10 ലക്ഷം. കൂടാതെ, 13704 പേര്‍ക്ക് 25000, 10000, 5000, 2000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും കിട്ടും. ബമ്പര്‍ പ്രൈസ് 25 കോടി രൂപയാണ്. www.bochetea.com എന്ന വെബ്സൈറ്റിലൂടെയും കടകളിലൂടെയും വാങ്ങാം. നറുക്കെടുപ്പ് വിജയികളുടെ വിവരങ്ങള്‍ ബോചെ ടീ യുടെ വെബ്സൈറ്റ് വഴിയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അറിയാം. ബോചെ ടീ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ദിവസേനയുള്ള സഹായങ്ങള്‍ക്ക് അപേക്ഷിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: