ബീജിങ്: ഏറെക്കാലത്തിന് ശേഷം ഭാരതത്തില്‍ സ്ഥാനപതിയെ നിയമിച്ച് ചൈന. മുതിര്‍ന്ന നയതന്ത്രജ്ഞനായ ഷു ഫെയ്ഹോങ്ങിനെയാണ് പ്രസിഡന്റ് ഷി ജിന്‍പിങ് ഭാരത സ്ഥാനപതിയായി നിയമിച്ചത്. 18 മാസത്തോളമായി രാജ്യത്തെ ചൈനീസ് അംബാസഡര്‍ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
എന്നാല്‍ ഫെയ്ഹോങ്ങിന്റെ നിയമനവുമായി ബന്ധപ്പെട്ട് പ്രസിഡന്റിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. ചൈനീസ് വിദേശകാര്യമന്ത്രിയാണ് ഇതുസംബന്ധിച്ച് അറിയിച്ചത്. 60 കാരനായ ഫെയ്ഹോങ് ഇതിനു മുമ്പ്, അഫ്ഗാനിസ്ഥാനിലും റൊമാനിയയിലും സ്ഥാനപതിയായിട്ടുണ്ട്.
ലഡാക്ക് വിഷയത്തിലാണ് ഭാരത – ചൈനീസ് ബന്ധത്തില്‍ വിള്ളല്‍ വീണത്. അന്നത്തെ ചൈനീസ് സ്ഥാനപതിയായിരുന്ന സണ്‍ വെയ്ഡോങ്ങിന്റെ കാലാവധി പൂര്‍ത്തിയായതോടെയാണ് ഭാരതം വിട്ടത്. പിന്നീട് 18 മാസത്തോളമായി ഈ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ലഡാക്ക് വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഭാരതത്തിന്റെയും ചൈനയുടെയും സൈനിക തലവന്മാരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: