ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ നിന്നടക്കം വ്യാജ ആധാറുമായി പതിനായിക്കണക്കിന് അഭയാര്‍ത്ഥികള്‍ കേരളത്തില്‍ നുഴഞ്ഞുകയറി തങ്ങുന്നതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ബിഎസ്എഫും തീരദേശങ്ങളില്‍ കോസ്റ്റ് ഗാര്‍ഡും നിരീക്ഷണം ശക്തമാക്കി. നുഴഞ്ഞുകയറ്റം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഷം മുമ്പ് സൂചന നല്‍കിയിരുന്നതാണ്. അടുത്തിടെ കേരള പൊലീസിലെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത പല ആധാര്‍ കാര്‍ഡുകളും വ്യാജമായി നിര്‍മ്മിച്ചതാണെന്നും കണ്ടെത്തിയിരുന്നു.
ബംഗ്ലാദേശ് കൂടാതെ ശ്രീലങ്ക, മാന്മാര് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളും കേരളത്തിലുണ്ട്. കേരളത്തില്‍ പെരുമ്പാവൂരിലാണ് ഏറ്റവും കൂടുതല്‍ പേര് തങ്ങുന്നതൊന്നും കരുതുന്നു.ഫെബ്രുവരിയില്‍ മലപ്പുറം തൃപ്പങ്ങോട്ട് അക്ഷയ കേന്ദ്രത്തിലെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറി 50 ആധാര്‍ ഐഡികള്‍ വ്യാജമായി നിര്‍മ്മിച്ചതായും പെരുമ്പാവൂരില്‍ വ്യാജ ആധാര്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ ഐപി വിലാസങ്ങളില്‍ നിന്നാണ് വ്യാജ ആധാര്‍ തയ്യാറാക്കുന്നത്.
കേരള ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമവിരുദ്ധമായി തങ്ങുന്നതിനും കുറ്റവാളികള്‍ രാജ്യം വിടുന്നതിനും വ്യാജ ആധാര്‍ കാര്‍ഡുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി ഏറെക്കാലമായി ആക്ഷപമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: